Guru Margi 2022: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം നവംബർ 24 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.
Jupiter Transit 2022: ജ്യോതിഷ പ്രകാരം ഓരോ മാസവും ഓരോ ഗ്രഹങ്ങൾ രാശി മാറിക്കൊണ്ടേയിരിക്കും. അത് 12 രാശികളെയും പലതരത്തിൽ ബാധിക്കും. ദേവഗുരു എന്നറിയപ്പെടുന്ന വ്യാഴം ഈ മാസം 24 ന് മീനരാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. ഇതിലൂടെ 4 രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും.
വ്യാഴത്തിന്റെ നേരിട്ടുള്ള സഞ്ചാരം ഇടവ രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. അവരുടെ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. ധനഗുണമുണ്ടാകും. പണം സമ്പാദിക്കാൻ പുതിയ മാർഗങ്ങൾ കണ്ടെത്തും. നിക്ഷേപത്തിനും ന്ബല്ല സമയമാണ് ലാഭമുണ്ടാകും. അതുപോലെ ഇവർക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുണ്ട് പുതിയ ജോലി കിട്ടുമെന്ന് കാത്തിരുന്നവരുടെ കാത്തിരിപ്പിന് വിരാമമിട്ട് പുതിയ ജോലിയിൽ ചേരാം. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും. വിവാഹം ഉറപ്പിച്ചേക്കാം.
കർക്കടക രാശിക്കാർക്ക് മാർഗി ഗുരു ധാരാളം ഗുണങ്ങൾ നൽകും. നിങ്ങളുടെ സ്വാധീനവും ബഹുമാനവും വർദ്ധിക്കും. ഭാഗ്യം കൊണ്ട് പണിയൊക്കെ പെട്ടെന്ന് പൂർത്തീകരിക്കും. കരിയറിൽ പുതിയ അവസരങ്ങൾ ഉണ്ടാകും അത് ഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ നൽകും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. ബിസിനസ്സിൽ ലാഭമുണ്ടാകും. പ്രണയ ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കും. ജീവിത പങ്കാളി നല്ലതായിരിക്കും.
വൃശ്ചികം രാശിക്കാർക്ക് വ്യാഴത്തിന്റെ പാത അനുഗ്രഹമായിരിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. വ്യാപാരികൾക്ക് വൻ നേട്ടമുണ്ടാകും. കഠിനാധ്വാനത്തിന്റെ പൂർണ പിന്തുണ ലഭിക്കും.
വ്യാഴം മീനരാശിയിൽ സഞ്ചരിക്കുകയാണ്. വ്യാഴം മീന രാശിയുടെ അധിപൻ കൂടിയാണ്. അതുകൊണ്ടുതന്നെ മീനരാശിക്കാർക്ക് വ്യാഴത്തിന്റെ നേരിട്ടുള്ള ചലനത്തിൽ നിന്നും നല്ല ഗുണങ്ങൾ ലഭിക്കും. അവരുടെ എല്ലാ കഷ്ടപ്പാടുകളും അവസാനിക്കും. എല്ലാ മേഖലയിലും ലാഭത്തിനും സന്തോഷത്തിനും അവസരമുണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിച്ചേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)