Jupiter Transit: 12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിൽ; ഈ അഞ്ച് രാശിക്കാർക്ക് ഭാ​ഗ്യം

12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിലിേക്ക് പ്രവേശിക്കാൻ പോകുന്നു. ഈ സംക്രമത്തിന്റെ ഫലമായി വിപരീത രാജയോഗവും രൂപപ്പെടാൻ പോകുന്നു. വ്യാഴം സ്വന്തം രാശിയായ മീനം വിട്ട് 2023 ഏപ്രിൽ 22-ന് മേടരാശിയിൽ പ്രവേശിക്കും. ഒരു മാസത്തോളം വ്യാഴം മേടരാശിയിൽ നിൽക്കുന്നു. ജാതകത്തിൽ വ്യാഴം ശക്തമായി നിൽക്കുന്ന വ്യക്തിക്ക് ഭാഗ്യം ലഭിക്കും. ഈ സംക്രമം മൂലം 5 രാശിക്കാർക്ക് ഗുണം ലഭിക്കും. 

 

1 /5

മിഥുനം - വ്യാഴത്തിന്റെ സംക്രമണം മൂലമുണ്ടാകുന്ന വിപരീത രാജയോഗം മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. നിങ്ങളുടെ വരുമാനം വർധിക്കും. മിഥുന രാശിക്കാർക്ക് ബിസിനസ് ലാഭകരമായിരിക്കും. ജോലിയിൽ പ്രമോഷൻ ലഭിക്കും.    

2 /5

കർക്കടകം - വിപരീത രാജയോഗത്തിന്റെ ഫലം മൂലം കർക്കടക രാശിക്കാർക്ക് അപാരമായ സമ്പത്ത് ലഭിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭം ലഭിക്കും. കുടുംബജീവിതം നല്ലതായിരിക്കും. ആഗ്രഹിച്ച ജോലി ലഭിക്കും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.   

3 /5

കന്നി - മേടം രാശിയിൽ വ്യാഴത്തിന്റെ സംക്രമണം കന്നിരാശിക്ക് നല്ലതാണ്. ഭാഗ്യം നിങ്ങളെ തേടി വരും. നിങ്ങൾ എല്ലാ ജോലികളും വിജയകരമായി പൂർത്തിയാക്കും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും.   

4 /5

തുലാം - തുലാം രാശിക്കാർക്ക് ഈ സംക്രമം നല്ല ഫലങ്ങൾ നൽകുന്നു. എല്ലാ ജോലികളും നിങ്ങൾ സുഗമമായി പൂർത്തിയാക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.   

5 /5

മീനം - വ്യാഴത്തിന്റെ സംക്രമണം മേടത്തിലെ രണ്ടാം ഭാവത്തിലാണ് നടക്കുന്നത്. വിപരീത രാജയോഗത്തിന്റെ സ്വാധീനം മൂലം നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭം ലഭിക്കും. ഓഫീസിൽ ബഹുമാനം ലഭിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola