ജ്വാല ഗുട്ട ഇനി വിഷ്ണു വിശാലിന് സ്വന്തം... ആശംസകളുമായി ആരാധകർ
ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും (Jwala Gutta) നടൻ വിഷ്ണു വിശാലും (Vishnu Vishal) വിവാഹിതരായി. ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
താനും വർഷങ്ങളായി ജ്വാലയും വിഷ്ണുവും പ്രണയത്തിലായിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഇവർ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
ജ്വാലയുടെ വിവാഹ നിശ്ചയത്തിന്‍റെയും മൈലാഞ്ചി ചടങ്ങുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ഇരുവരുടെയും ഇത് രണ്ടാം വിവാഹമാണ്. "രാക്ഷസന്‍" ഹിറ്റ് ആയ സമയത്തായിരുന്നു വിഷ്ണുവിന്‍റെ വിവാഹമോചനം. ഈ ബന്ധത്തുള്ള മകനാണ് ആര്യന്‍.
വിവാഹ മോചനത്തോടെ ഗോസിപ്പുകള്‍ക്ക് തുടക്കമായി. അമലാ പോളിനെ വിവാഹം കഴിക്കാനാണ് താരം വിവാഹ മോചനം നേടിയത് എന്നുവരെ വാര്‍ത്തകള്‍ പരന്നിരുന്നു.
ജ്വാലയുടെയും ഇത് രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ജ്വാലയുടെ ഭര്‍ത്താവ്. 2011ലാണ് ഇവര്‍ വിവാഹ മോചിതരായത്.