Do's and Don'ts of Steam: കോവിഡിനെ ചെറുക്കാന്‍ ആവി പിടിയ്ക്കുന്നവരാണോ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ


ചിലര്‍ക്ക് ഒരു മഴ പെയ്താല്‍ മതി  പിന്നെ ‘ജലദോഷം’ പിടിപെടും... എന്നാല്‍ ഇപ്പോള്‍  കൊറോണ കൂടി എത്തിയതോടെ  ഒരു  ചെറിയ ജലദോഷം പോലും  കോവിഡ് ആണോ എന്ന ആശങ്ക ജനിപ്പിക്കുന്ന അവസ്ഥയാണ് 

 

1 /5

കൊറോണയെ നേരിടാനുള്ള പ്രതിവിധികളെക്കുറിച്ച് ഏറെ കാര്യങ്ങള്‍  സോഷ്യൽ മീഡിയയിലൂടെ പ്രചരിയ്ക്കുന്നുണ്ട്, അതില്‍ മുഖ്യമായതാണ് ആവി പിടിയ്ക്കുക  (Steam Inhalation) എന്നത്. കോവിഡ് വ്യാപനം ശക്തമായ അവസരത്തില്‍  ദിവസവും  ആവി പിടിയ്ക്കുന്നത്‌ ഗുണകരമാണ് എന്ന് നിങ്ങള്‍ കേട്ടിരിക്കും...      

2 /5

Steam എടുത്താല്‍  കൊറോണ വരില്ലേ?  എന്താണ്  വസ്തുത?  ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും  ആവി പിടിയ്ക്കുന്നത്  കോവിഡ് -19 ചികിത്സയ്ക്ക് സഹായിക്കുന്നു എന്നത് വാസ്തവമാണ്.  എന്നാൽ ആവി പിടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ക്കൂടി  പ്രത്യേകം ശ്രദ്ധിക്കണം.

3 /5

കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് 1 വർഷത്തിലേറെയായി.  ആവി പിടിയ്ക്കുന്നത് വഴി  (Steam Inhalation) കോവിഡ്  വൈറല്‍ ലോഡ് (Covid-19 viral load) കുറയുന്നു എന്നാണ്  പഠനങ്ങള്‍ തെളിയിക്കുന്നത്.  എന്നാല്‍,  നീരാവിക്ക് കൊറോണ വൈറസിനെ കൊല്ലാൻ  കഴിയുമെന്ന് പറയുന്നത് പൂർണ്ണമായും തെറ്റാണ്.  കോവിഡിനെ നേരിടാൻ മാത്രമേ ഇത് നിങ്ങളെ സഹായിക്കൂ..

4 /5

കൊറോണ വൈറസിനെ നേരിടാന്‍   ആവി പിടിയ്ക്കുന്നത്    (Steam Inhalation) ഉത്തമമാണെന്ന്  ഇതുവരെ   ലോകാരോഗ്യ സംഘടനയോ  (World Health Organisation - WHO) യുഎസ്  സെന്‍റര്‍  ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ( US CDC) നിർദ്ദേശിച്ചിട്ടില്ല. ആവി പിടിയ്ക്കുന്നതില്‍ അപകടം ഒളിഞ്ഞിരിയ്ക്കുന്നു , കൂടാതെ,  ഇതിലൂടെ കൊറോണ വൈറസിനെ തടയാൻ  സാധിക്കുമെന്നതിന്  ശാസ്ത്രീയ തെളിവുകളൊന്നുമില്ല എന്നാണ് അടുത്തിടെ  US CDC പ്രതിനിധി അഭിപ്രായപ്പെട്ടത്  

5 /5

ആവി പിടിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക:- ** ആവി പിടിയ്ക്കുമ്പോഴും കുട്ടികള്‍ക്ക് നല്‍കുമ്പോഴും നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം, അല്ലാത്തപക്ഷം നീരാവിയുടെ   ചൂട് തട്ടി അപകടമുണ്ടാകാം ** ആവി പിടിയ്ക്കുമ്പോള്‍  ചൂടുവെള്ളം പാത്രത്തിൽ നിന്ന് പുറത്തുവരുന്നില്ലെന്നും   മുഖവും ചൂടുവെള്ളവും സുരക്ഷിതമായ അകലത്തിലാണ് എന്നും  ഉറപ്പു വരുത്തുക  ** നിങ്ങളുടെ മുഖം  സ്റ്റീമറിന്‍റെ Nozzle ന്  കൂടുതല്‍ അടുത്തായി വയ്ക്കരുത്.   ** ആവി പിടിയ്ക്കുമ്പോള്‍  കണ്ണുകൾ അടയ്ക്കുക **  സ്റ്റീമറിനുപകരം ആവി പിടിയ്ക്കുന്നതിന്   പാത്രമാണ് ഉപയോഗിക്കുന്നത് എങ്കില്‍  കൂടുതല്‍ ശ്രദ്ധിക്കുക. ** ദിവസം രണ്ടുതവണയിൽ കൂടുതൽ ആവി പിടിയ്ക്കരുത്  (Dont take steam more than twice a day).  കാരണം അധികം നീരാവി  നിങ്ങളുടെ മുഖവും കഴുത്തും വരണ്ടതാക്കും, ഇത് ഫംഗസ്, ബാക്ടീരിയ ഇന്‍ഫെക്ഷന്  കാരണമാകും . 

You May Like

Sponsored by Taboola