ഇതുമായി ബന്ധപ്പെട്ട് ഇന്ന് കിറ്റെക്സ് സംഘം എം.ഡി സാബു ജേക്കബിനൊപ്പം തെലുങ്കാനയിലെത്തിയിരുന്നു
കേരളം വിടാൻ ഉറപ്പിച്ചതോടെ കിറ്റെക്സ് തെലുങ്കാനയിൽ ഫാക്ടറി സ്ഥാപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കിറ്റെക്സ് സംഘം എം.ഡി സാബു ജേക്കബിനൊപ്പം തെലുങ്കാനയിലെത്തിയിരുന്നു. ഇത് സംബന്ധിച്ച് തെലുങ്കാന വ്യവസായ മന്ത്രി കെ.ടി രാമറാവു ട്വിറ്ററിൽ കുറിച്ചു
കിറ്റെക്സ് സംഘം തെലുങ്കാനയിൽ സർക്കാരുമായി നടത്തിയ കൂടി കാഴ്ച പൂർത്തിയായി. പുതിയ ഫാക്ടറി തെലുങ്കനായിൽ സ്ഥാപിക്കാൻ കൂടികാഴ്ചയിൽ ധാരണയായി Photo Credit: Twitter/@KTRTRS
ആയിരം കോടിയാണ് ആദ്യം മുടക്കുന്നത്. 4000 പേർക്കായിരിക്കും തൊഴിൽ നൽകുക.ഇത് സംബന്ധിച്ച് ധാരണയായി Photo Credit: Twitter/@KTRTRS
സംസ്ഥാന സർക്കാരുമായി വഴക്കിട്ടാണ് കിറ്റെക്സ് തെലുങ്കാനയിലെത്തുന്നത്. ലോകത്തിലെ തന്നെ രണ്ടാമത്തെ കിഡ്സ് അപ്പാരൽ നിർമ്മാതാക്കളാണ് കിറ്റെക്സ് Photo Credit: Twitter/@KTRTRS
അതേസമയം കേരളം വിട്ട് തെലങ്കാനയിൽ 3,500 കോടി രൂപയുടെ നിക്ഷേപമിറക്കുമെന്ന വാർത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ഒാഹരി വിപണിയിലും കുതിച്ചു ചാട്ടമാണ് Photo Credit: Twitter/@KTRTRS