Knowledge Story: ഓരോ രാജ്യത്തിന്‍റെയും ആചാരങ്ങൾ, കാലാവസ്ഥ, ഭക്ഷണ ശൈലി എന്നിവ വ്യത്യസ്തമാണ്. ഇത് ആളുകളുടെ ശരാശരി പ്രായത്തേയും ബാധിക്കും. വിവിധ രാജ്യങ്ങളിലെ ആളുകളുടെ ആയുര്‍ ദൈര്‍ഘ്യം വ്യത്യസ്തമാണ്.
നമ്മുടെ രാജ്യം വൈവിധ്യങ്ങള്‍കൊണ്ട് സമ്പന്നമാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആചാരങ്ങള്‍, ഭക്ഷണശൈലി, കാലാവസ്ഥ, ഭൂപ്രകൃതി എന്നിവ വിഭിന്നമാണ്. ഇത് ആളുകളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഏത് സംസ്ഥാനത്തെ ജനങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആയുസ് എന്നറിയാമോ? ജനങ്ങളുടെ ഏറ്റവും ഉയർന്ന ശരാശരി ആയുര്‍ ദൈര്‍ഘ്യം ഉള്ള 5 സംസ്ഥാനങ്ങൾ അറിയാം.
average age - ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആയുസ് കേരളത്തിലെ ജനങ്ങള്‍ക്കാണ് ഇന്ത്യയില്‍ ഏറ്റവും അധികകാലം ജീവിക്കുന്നത് കേരളത്തില്‍ നിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.. 2010 മുതൽ 2014 വരെയുള്ള നീതി ആയോഗിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നത് കേരളത്തിലെ ജനങ്ങളാണ്. ഇവിടുത്തെ ആളുകളുടെ ശരാശരി പ്രായം (Average Age) 74.9 വർഷമാണ്.
Average Age - ആയുര്‍ ദൈര്‍ഘ്യത്തില്‍ ഡൽഹി രണ്ടാം സ്ഥാനത്ത് ആയുര്‍ ദൈര്‍ഘ്യ പട്ടികയില്‍ ഡല്‍ഹി രണ്ടാം സ്ഥാനത്താണ്. അതായത് ഏറ്റവും മലിനീകരണമുള്ള നഗരത്തിൽ പോലും ആളുകളുടെ ശരാശരി പ്രായം വളരെ ഉയർന്നതാണ് എന്ന് ചുരുക്കം. ഡല്‍ഹിയില്‍ സ്ത്രീകൾ 74.7 ഉം പുരുഷന്മാർ 73.2 വർഷവും ജീവിക്കുന്നു.
Average Age - ഭൂമിയിലെ സ്വർഗ്ഗം ജമ്മു കശ്മീര്‍ മൂന്നാം സ്ഥാനത്ത് ഭൂമിയുടെ സ്വർഗ്ഗം എന്നറിയപ്പെടുന്ന ജമ്മു കശ്മീരിലെ സ്ത്രീകൾ 74.9 വർഷവും പുരുഷന്മാർ 72.6 വർഷവും ജീവിക്കുന്നു.
Average Age - ഹിമാചൽ പ്രദേശ് നാലാം സ്ഥാനത്ത് ഹിമാചൽ പ്രദേശില്‍ സ്ത്രീകളുടെ ശരാശരി പ്രായം 74.1 ഉം പുരുഷന്മാരുടെ ശരാശരി പ്രായം 71.6 വർഷവുമാണ്.
Average Age - മഹാരാഷ്ട്ര അഞ്ചാം സ്ഥാനത്ത് രാജ്യത്ത് ഏറ്റവും ഉയർന്ന ശരാശരി പ്രായം ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്ര അഞ്ചാം സ്ഥാനത്താണ്. ഇവിടെ സ്ത്രീകൾ 73.6 വർഷവും പുരുഷൻമാർ 71.6 വർഷവും ജീവിക്കുന്നു. ഏറ്റവും കുറഞ്ഞ ശരാശരി പ്രായം അസമിലെ ജനങ്ങളുടേതാണ്, അതായത് 63.9 വയസ്.