ഐപിഎല്ലിൽ സിക്സറുകൾക്ക് ഒരു പഞ്ഞവുമില്ല. താരങ്ങൾ മത്സരിച്ചാണ് ഗ്രൌണ്ടിൻറെ എല്ലാ മൂലയിലേയ്ക്കും സിക്സറുകൾ പായിക്കുന്നത്. ഈ സീസണിലെ ആദ്യ മത്സരത്തിൽ ധോണി ഒരു സിക്സർ അടിച്ചിരുന്നു. ഇതോടെ ചെന്നൈയ്ക്ക് വേണ്ടി 200 സിക്സറുകൾ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
Most sixes in IPL history: ഈ സീസണിൽ ഇതിനോടകം തന്നെ കൂറ്റൻ സ്കോറുകളും വമ്പൻ അടികളുമെല്ലാം പിറന്നുകഴിഞ്ഞു. ഐപിഎല്ലിൻറെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
ഐപിഎല്ലിൽ ഇരുന്നൂറോ അതിലധികമോ സിക്‌സറുകൾ നേടിയവരുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന. ഐപിഎല്ലിൽ റെയ്ന 203 സിക്‌സറുകൾ നേടിയിട്ടുണ്ട്.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോഹ്‌ലി ഐപിഎല്ലിൽ ഇതുവരെ 216 സിക്‌സറുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ കോഹ്ലി കൂടുതൽ സിക്സറുകൾ പറത്തിയേക്കാം.
ഐപിഎല്ലിൽ ഡേവിഡ് വാർണർ ഇതുവരെ 211 സിക്സറുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. ഫോമില്ലായ്മയിൽ നിന്ന് ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്നതിനാൽ ഈ സീസണിൽ വാർണർ കൂടുതൽ അപകടകാരിയായേക്കും.
മുംബൈ ഇന്ത്യൻസിൽ മാത്രം കളിച്ച് വിരമിച്ച താരമാണ് കീറോൺ പൊള്ളാർഡ്. 189 മത്സരങ്ങളിൽ നിന്ന് 223 സിക്സറുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്.
മാർച്ച് 31 നടന്ന ഐപിഎൽ 2023 ഉദ്ഘാടന മത്സരത്തിൽ ധോണി ചെന്നൈയ്ക്ക് വേണ്ടി 200 സിക്‌സറുകൾ പൂർത്തിയാക്കിയിരുന്നു. 235 മത്സരങ്ങളിൽ നിന്ന് ഇതുവരെ 232 സിക്‌സറുകൾ അദ്ദേഹം നേടിയിട്ടുണ്ട്. . 232-ൽ 30 സിക്സറുകൾ റൈസിംഗ് പൂനെ സൂപ്പർജയൻറ്സ് ടീമിൽ കളിച്ച സമയത്താണ് അദ്ദേഹം അടിച്ചു കൂട്ടിയത്.
മുംബൈ ഇന്ത്യൻസ്, ഡെക്കാൻ ചാർജേഴ്സ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച രോഹിത് ശർമ്മ ഇതുവരെ 227 മത്സരങ്ങളിൽ നിന്ന് 240 സിക്സറുകളാണ് അടിച്ചുകൂട്ടിയത്. ഈ സീസണിൽ തന്നെ ഇത് 250 കടക്കാനാണ് സാധ്യത.
ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും വേണ്ടി കളിച്ച എബി ഡിവില്യേഴ്സ് 184 മത്സരങ്ങളിൽ നിന്ന് 251 സിക്‌സറുകൾ പറത്തിയിട്ടുണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനമാണ് എബിഡിയ്ക്ക്.
ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ചവരുടെ പട്ടികയിൽ ക്രിസ് ഗെയ്‌ലാണ് ഒന്നാമത്. ഐപിഎല്ലിലെ സിക്‌സുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ 'ദി യൂണിവേഴ്‌സ് ബോസ്' ഇപ്പോൾ ആർക്കും എത്തിപ്പിടിക്കാവുന്നതിനേക്കാൾ മുകളിലാണ്. 142 മത്സരങ്ങളിൽ നിന്ന് 357 സിക്‌സറുകളാണ് ഗെയ്ൽ അടിച്ചുകൂട്ടിയത്.