Love Oriented Zodiac: ജ്യോതിഷം അനുസരിച്ച്, 12 വ്യത്യസ്ത രാശിചിഹ്നങ്ങളുണ്ട്. ഈ രാശിക്കാർക്ക് അവരുടേതായ വ്യത്യസ്ത ഭരണ ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങൾ കാരണം, രാശിചിഹ്നങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള സ്വാധീനവും ഉണ്ടാവുന്നു. ഇത് വ്യക്തികളുടെ സ്വഭാവത്തിലും വ്യക്തിത്വത്തിലും വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു.
ജ്യോതിഷം അനുസരിച്ച് ചില രാശിക്കാർ ശാന്ത സ്വഭാവമുള്ളവരും ചിലർ സങ്കീർണ്ണരും ചിലർ സ്വാർത്ഥരും ചിലർ ദയയുള്ളവരുമായിരിക്കും. എന്നാല്‍, ചില രാശിയില്‍പ്പെട്ട ആണ്‍കുട്ടികള്‍ പ്രണയത്തിന്‍റെ കാര്യത്തില്‍ വളരെ മുന്നിലാണ്. അവര്‍ തങ്ങളുടെ പങ്കളികളോട് വളരെ വിശ്വസ്തര്‍ ആയിരിയ്ക്കും. കൂടാതെ, തന്‍റെ പങ്കാളിക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടാതെ അവര്‍ സംരക്ഷിക്കും. അതായത്, അഞ്ച് രാശിചിഹ്നങ്ങളിലുള്ള ആൺകുട്ടികളെ പ്രണയത്തിന്‍റെ കാര്യത്തില്‍ വിശ്വസിക്കാം. ആ രാശിക്കാര്‍ ഇവരാണ്
ഇടവം രാശി (Taurus Zodiac Sign) രാശിചക്രത്തില്‍ രണ്ടാം സ്ഥാനത്താണ് ഇടവം രാശി നിലകൊള്ളുന്നത്. ഈ രാശിക്കാരുടെ അധിപന്‍ ശുക്രനാണ്. ഈ രാശിക്കാർ വളരെ ഉത്തരവാദിത്ത സ്വഭാവമുള്ളവരാണ്. ഇടവം രാശിക്കാർ തങ്ങളുടെ പങ്കാളികളെ ഒരിക്കലും മറക്കില്ല,
മിഥുനം രാശി (Gemini Zodiac Sign) രാശിചക്രത്തിന്‍റെ മൂന്നാമത്തെ രാശിയാണ് മിഥുനം. മിഥുനം രാശിയിലെ ആൺകുട്ടികൾ അവരുടെ എല്ലാ പ്രശ്നങ്ങളും മറന്ന് ആദ്യം ചിന്തിക്കുന്നത് പങ്കാളിയെക്കുറിച്ചാണ്. ഈ രാശിയിലെ ആൺകുട്ടികളും പെൺകുട്ടികളും നല്ല പ്രണയജോഡികള്‍ ആണ് എന്ന് തെളിയിക്കുന്നു.
കര്‍ക്കിടകം രാശി (Cancer Zodiac Sign) രാശിചക്രത്തിന്‍റെ നാലാമത്തെ രാശിയാണ് കര്‍ക്കിടകം. ഈ രാശിക്കാര്‍ക്ക് അവരുടെ ബന്ധം എങ്ങനെ വളരെ ശ്രദ്ധയോടെ നിലനിർത്താമെന്ന് അറിയാം. കർക്കടക രാശിക്കാർ തങ്ങളുടെ പങ്കാളിയോടുള്ള എല്ലാ ഉത്തരവാദിത്തങ്ങളും നന്നായി നിറവേറ്റുന്നു.
തുലാം രാശി (Libra Zodiac Sign) തുലാം രാശിചക്രത്തിന്‍റെ ഏഴാമത്തെ രാശിയാണ്. ഇവരുടെ അധിപൻ ശുക്രനാണ്. തുലാം രാശിക്കാർ പ്രണയ കാര്യങ്ങളിൽ വളരെ ഉദാരമതികളാണ്. പങ്കാളിയുടെ എല്ലാ ഉത്തരവാദിത്തങ്ങളും അവർ നിറവേറ്റുന്നു.
വൃശ്ചികം രാശി (Scorpio Zodiac Sign) ഇത് രാശിയുടെ എട്ടാമത്തെ രാശിയാണ്. ഈ രാശിക്കാർ നല്ല സ്നേഹിതരാണെന്ന് തെളിയിക്കുന്നു. അവർ തങ്ങളുടെ പങ്കാളിയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അവരുടെ ലാഭനഷ്ടങ്ങളെക്കുറിച്ചല്ല അവർ ചിന്തിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം, അവരുടെ പങ്കാളിയാണ് ആദ്യം, മറ്റെല്ലാം പിന്നീട്. ഇതാണ് വൃശ്ചികം രാശിക്കാരായ ആണ്‍കുട്ടികളെ ഒന്നാം നമ്പർ കാമുകനായി കണക്കാക്കാൻ കാരണം. അവര്‍ നല്ല വ്യക്തികളാണ് എന്നും തെളിയിക്കുന്നു. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)