Wayanad landslide: നാട് കണ്ട ഏറ്റവും വലിയ ദുരന്തം; വയനാട്ടിലെ ദാരുണ ചിത്രങ്ങൾ

അപ്രതീക്ഷിത ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് വയനാട്. മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ കുതിച്ചുയരുകയാണ്. 

Wayanad landslide photos: കര-നാവിക സേനകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഇതിനോടകം തന്നെ മരണസംഖ്യ 100 കടന്നു കഴിഞ്ഞു.

1 /10

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കനത്ത മഴയ്ക്ക് പിന്നാലെ വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായത്.   

2 /10

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പുലര്‍ച്ചെ 4 മണിയോടെ വീണ്ടും ഉരുള്‍പൊട്ടുകയായിരുന്നു.   

3 /10

ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളാണ് തകര്‍ന്നത്.   

4 /10

വയനാട്ടിലുണ്ടായ ദുരന്തത്തില്‍പ്പെട്ട 16 പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം പോത്തുകല്ലിലെ ചാലിയാര്‍ പുഴയില്‍ നിന്നാണ് ലഭിച്ചത്.   

5 /10

ഇതിനിടെ ചെളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തിയ അരുണ്‍ എന്ന യുവാവിനെ ദൗത്യസംഘം രക്ഷപ്പെടുത്തി.   

6 /10

ദുരന്ത ഭൂമിയില്‍ മഴയ്‌ക്കൊപ്പം കനത്ത മൂടല്‍ മഞ്ഞ് കൂടി എത്തിയതോടെ രക്ഷാദൗത്യം ദുഷ്‌കരമായി.  

7 /10

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വൈകുന്നേരം 5 മണിയോടെ സ്ഥിരീകരിച്ചത് 108 പേരുടെ മരണം. 98 പേരെ കണ്ടെത്താനുമായിട്ടില്ല. 120ലധികം ആളുകള്‍ ചികിത്സയിലുണ്ട്.   

8 /10

ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ദുരന്ത ഭൂമിയില്‍ സാഹസികമായി ഇറക്കിയാണ് പരിക്കേറ്റവരെയും മറ്റും പുറത്തെത്തിച്ചത്.  

9 /10

നാട് ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ദാരുണമായ ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.   

10 /10

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

You May Like

Sponsored by Taboola