Meera Nandan: അമേരിക്കയിൽ അവധി ആഘോഷിച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീരാനന്ദൻ. അതിന് മുമ്പ് ഏഷ്യാനെറ്റിലെ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിൽ രഞ്ജിനിക്ക് ഒപ്പം അവതാരകയായി നിന്ന താരത്തിന് സിനിമയിലേക്ക് അവസരം ലഭിക്കുകയായിരുന്നു

1 /5

സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ വേണ്ടിയായിരുന്നു മീര പോയതെങ്കിലും അവതാരകയായി മാറുകയായിരുന്നു.

2 /5

അജ്മാനിലെ ഗോൾഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീരാനന്ദൻ ഇപ്പോൾ. ആർ.ജെ തിരക്കുകൾക്ക്‌ ഒരു ചെറിയ ബ്രേക്ക് എടുത്ത് താരം ഇപ്പോൾ അമേരിക്കയിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്.

3 /5

ജൂലൈ ഒമ്പതിന് ദുബൈയിൽ നിന്ന് തിരിച്ച താരം ജൂലൈ 11 മുതൽ അവിടെ നിന്നുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്. ഹോസ്റ്റൺ, ന്യൂയോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മീരാനന്ദൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

4 /5

ന്യൂയോർക്കിലെ ടൈംസ് സ്‌കോയാറിലും മൻഹാട്ടനിലും ഒക്കെ കറങ്ങി നടക്കുന്ന മീരയെ ചിത്രങ്ങളിൽ കാണാം.

5 /5

ഏഴ് വർഷത്തോളമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന മീരാനന്ദൻ അവസാനമായി അഭിനയിച്ചത് 2017-ലാണ്. ഗോൾഡ് കോയിൻസാണ് മീരാനന്ദൻ അവസമായി അഭിനയിച്ച മലയാള ചിത്രം. 

You May Like

Sponsored by Taboola