Mens health: ലാപ്ടോപ്പ് മടിയിൽ വെയ്ക്കുന്ന പുരുഷൻമാർ ശ്രദ്ധിക്കുക; കിട്ടാൻ പോകുന്നത് എട്ടിന്റെ പണി!

കോവിഡിന് ശേഷമാണ് വര്‍ക്ക് ഫ്രം ഹോം എന്ന പുതിയ രീതി നമ്മുടെ നാട്ടില്‍ സജീവമായത്. ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് വര്‍ക്ക് ചെയ്യുന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. 

 

 

Laptop on lap health issues: സ്വാഭാവികമായി വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ ലാപ്‌ടോപ്പ് പതിവായി ഉപയോഗിക്കുന്നവരാകും. എന്നാല്‍, ലാപ്‌ടോപ് ഉപയോഗിക്കുന്ന രീതി ശരിയല്ലെങ്കില്‍ അത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. 

 

1 /6

പുരുഷന്‍മാരെ സംബന്ധിച്ചിടത്തോളം ലാപ്‌ടോപ്പ് മണിക്കൂറുകളോളം മടിയില്‍ വെയ്ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.   

2 /6

ഈ ശീലം പുരുഷന്‍മാരുടെ പ്രത്യുത്പ്പാദന ശേഷിയെ പോലും ഭീകരമായി ബാധിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  

3 /6

ലാപ്‌ടോപ്പില്‍ നിന്ന് പുറത്തുവരുന്ന ചൂട് വൃഷണസഞ്ചിയിലെ താപനില ഉയര്‍ത്തുകയും ഇത് ബീജസംഖ്യയെയും അതിന്റെ ഗുണനിലവാരത്തെയും നെഗറ്റീവായി ബാധിക്കുകയും ചെയ്യും.  

4 /6

വൃഷണ സഞ്ചിയിലെ താപനില വര്‍ധിക്കുന്നത് 'സ്‌ക്രോട്ടല്‍ ഹൈപ്പര്‍തേമിയ' എന്ന അവസ്ഥയിലേയ്ക്ക് നയിക്കാന്‍ സാധ്യതയുണ്ട്.  

5 /6

സ്‌ക്രോട്ടല്‍ ഹൈപ്പര്‍തേമിയ ബാധിച്ചാല്‍ അത് ബീജോത്പ്പാദന പ്രക്രിയ കുറയ്ക്കാന്‍ ഇടയാക്കുകയും ബീജസങ്കലനത്തെ തടസപ്പെടുത്തുകയും ചെയ്യും.   

6 /6

പുരുഷന്‍മാര്‍ ലാപ്‌ടോപ്പ് മേശപ്പുറത്ത് വെച്ച് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. (ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola