കർണാടകയിലെ ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ ടൈഗർ സഫാരി നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബന്ദിപ്പൂർ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.
Modi visits Bandipur: കഴിഞ്ഞ ദിവസം രാത്രി മൈസൂരുവിലെത്തിയ പ്രധാനമന്ത്രി രാവിലെ തന്നെ ബന്ദിപ്പൂരിലെ കടുവ സങ്കേതത്തിൽ എത്തി.
വനപാലകരോട് സംവദിച്ചും ചിത്രങ്ങൾ പകർത്തിയുമെല്ലാം ഏകദേശം 20 കിലോ മീറ്ററോളം ദൂരമാണ് പ്രധാനമന്ത്രി ടൈഗർ സഫാരി നടത്തിയത്.
കാക്കി നിറത്തിലുള്ള പാൻറും കറുത്ത തൊപ്പിയും കാമോഫ്ലാഷ് ടീഷർട്ടും ജാക്കറ്റുമൊക്കെ ധരിച്ചാണ് മോദി എത്തിയത്.
തമിഴ്നാട്ടിലെ മുതുമലൈ തേപ്പക്കാട് ആനത്താവളം പ്രധാനമന്ത്രി സന്ദർശിച്ചു.
ഓസ്കർ പുരസ്കാരം നേടിയ 'എലിഫൻറ് വിസ്പറേഴ്സി'ലെ ബൊമ്മനെയും ബെല്ലിയെയും നേരിൽ കണ്ട് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു.
ആനകൾക്ക് കരിമ്പ് നൽകിയും കാഴ്ചകൾ കണ്ടും മോദി ഏറെ നേരം ചെലവഴിച്ചു.