Venus Transit 2023: ശുക്ര സംക്രമണം സൃഷ്ടിക്കും മാളവ്യയോ​ഗം; നാല് രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം

Shukra Gochar 2023: 2023 ഫെബ്രുവരി 15ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. ഈ രാശിമാറ്റം മാളവ്യരാജയോഗത്തിന് കാരണമാകുന്നു. ശുക്രന്റെ സംക്രമത്താൽ രൂപപ്പെടുന്ന ഈ മാളവ്യയോ​ഗം പലരുടെയും ജീവിതത്തിൽ സന്തോഷം സൃഷ്ടിക്കും. പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നാണ് മാളവ്യ രാജയോഗം. മീനരാശിയിലെ ശുക്ര സംക്രമണത്തോടെ എല്ലാവരുടെയും ജീവിതത്തിൽ മാറ്റങ്ങളുണ്ടാകും. എന്നാൽ നാല് രാശിക്കാർക്ക് വളരെ ​ഗുണകരമായ രാശിമാറ്റമായിരിക്കും ഇത്. ഏതൊക്കെ രാശികൾക്കാണ് ശുക്ര സംക്രമണം സൃഷ്ടിക്കുന്ന മാളവ്യ യോ​​ഗം ​ഗുണകരമാകുന്നതെന്ന് നോക്കാം...

 

1 /4

ഇടവം: മാളവ്യയോ​ഗം രൂപപ്പെടുന്നത് ഇടവം രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയും നേട്ടവും കൊണ്ടുവരും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യയുണ്ട്.   

2 /4

ചിങ്ങം: ജീവിതത്തിൽ ഇക്കൂട്ടർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും ഈ സമയം പരിഹരിക്കപ്പെടുന്നു. രാഷ്ട്രീയരംഗത്തുള്ളവർക്ക് ഉന്നതസ്ഥാനങ്ങൾ ലഭിക്കും. വാഹനമോ പുതിയ വസ്തുവോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്.    

3 /4

ധനു: ധനു രാശിക്കാർക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കാൻ സാധിക്കും. വിവാഹം ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ്.     

4 /4

കുംഭം: കുംഭം രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. കരിയറിലും മികച്ച അവസരങ്ങൾ ലഭിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)  

You May Like

Sponsored by Taboola