നാൽപ്പത്തിലും 25 ന്റെ ലുക്കിൽ ബസന്തി; Nithya Das ന്റെ പുത്തൻ ഫോട്ടോഷൂട്ട്‌ വൈറലാകുന്നു

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നിത്യ ദാസ്. നരിമാന്‍, കുഞ്ഞിക്കൂനന്‍, ബാലേട്ടന്‍, സൂര്യ കിരീടം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. 

1 /5

പൊന്‍ മേഖലൈ, മാനത്തോടു മഴൈകാലം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ  

2 /5

മലയാളം, തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാളാണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമന്‍ സിങ് ജംവാളുമാണ് മക്കള്‍  

3 /5

വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. 

4 /5

കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നീട് മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയിരുന്നു. 

5 /5

യാത്രയെ പ്രണയിക്കുന്നവരാണ് നിത്യയും ഭര്‍ത്താവ് അര്‍ബിന്ദും. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉളളത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെക്കാറുണ്ട്. (Photo Credit: @nityadas)

You May Like

Sponsored by Taboola