ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും വയനാട് ദുരന്തബാധിത പ്രദേശത്ത് സന്ദർശനം നടത്തി.
വയനാട്ടിൽ ഇന്നലെ എത്താനിരുന്ന ഇരുവരും കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നത്തേക്ക് യാത്ര മാറ്റുകയായിരുന്നു.
ചൂരൽമലയിലേക്കാണ് ഇരുവരും ആദ്യം എത്തിയത്.
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുലും പ്രിയങ്കയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.സി വേണുഗോപാലും ടി. സിദ്ദിഖ് എംഎൽഎയും ഇവർക്കൊപ്പമുണ്ടായിരുന്നു.
മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ ഇതുവരെ 280ൽ അധികം പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.