തെന്നിന്ത്യൻ താരസുന്ദരിമാരുടെ ഇഷ്ടപ്പെട്ട വിനോദസഞ്ചാര മേഖലയായി അറിയപ്പെടുന്ന രാജ്യമാണ് മാലിദ്വീപ്. അവിടേക്ക് ഒരു താരസുന്ദരി അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. തെന്നിന്ത്യൻ ക്യൂട്ടിനെസ്സ് ക്വീൻ എന്നറിയപ്പെടുന്ന രശ്മിക മന്ദാനയാണ് മാലിദ്വീപിൽ എത്തിയിരിക്കുന്നത്.
സിനിമയിലെ അഭിനേതാക്കൾ അടുപ്പിച്ചടുപ്പിച്ചുള്ള ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് വിദേശ വിനോദ സഞ്ചാര രാജ്യങ്ങളിൽ യാത്രകൾ ചെയ്യാറുണ്ട്. ഒരു വെക്കേഷൻ മൂഡിൽ അടിച്ചുപൊളിക്കുന്ന ഇവർ ദിവസങ്ങളോളം അവിടെ സമയം ചിലവഴിച്ച ശേഷമാണ് മടങ്ങാറുള്ളത്.
ചിലർ ഓരോ സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്പോഴും യാത്രകൾ പോകുമ്പോൾ ചിലർ വർഷത്തിൽ ഒരിക്കൽ ഇതുപോലെ ട്രിപ്പ് പോകാറുണ്ട്.