Reba Monica John: സാരിയിൽ തിളങ്ങി റെബ മോണിക്ക ജോൺ, ചിത്രങ്ങൾ കാണാം

നിവിൻ പോളിയുടെ നായികയായിട്ടാണ് റെബ മോണിക്ക ജോൺ സിനിമയിലേക്ക് എത്തിയത്. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രമായിരുന്നു അത്. 

1 /6

മലയാളത്തിൽ ആയിരുന്നു അരങ്ങേറ്റമെങ്കിലും തമിഴിലും കന്നഡയിലും അഭിനയിച്ചു. എങ്കിലും തമിഴിലെ അഭിനയമാണ് റെബ മോണിക്കയ്ക്ക് പ്രശസ്തി നൽകിയത്. 

2 /6

ഇളയദളപതി വിജയ് അഭിനയിച്ച ബിഗിൽ എന്ന ചിത്രത്തിലെ അഭിനയമാണ് ഏറെ ശ്രദ്ധ നേടിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് റെബ മോണിക്കയുടെ പുതിയ ഫോട്ടോഷൂട്ടാണ്.

3 /6

കന്നഡയിൽ സകലകല വല്ലഭ എന്ന ചിത്രത്തിൽ റെബ അഭിനയിച്ചിരുന്നു. തമിഴിൽ ഇപ്പോൾ വിഷ്ണു വിശാൽ നായകനാകുന്ന എഫ് ഐ ആർ എന്ന ചിത്രത്തിലാണ് അടുത്തതായി റെബ അഭിനയിക്കുന്നത്.   

4 /6

നവാഗതനായ മനു ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഗൗതം വാസുദേവ മേനോൻ, റൈസ വിൽസൺ, മഞ്ജിമ മോഹൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ

5 /6

തമിഴ് ചിത്രങ്ങളായ എഫ് ഐ ആർ, ഒക്ടോബർ 31സ്റ്റ് ലേഡീസ് നൈറ്റ്, കന്നഡ ചിത്രമായ രത്നാൻ പ്രപഞ്ച, മലയാളചിത്രങ്ങളായ രജനി, ആസിഫ് അലി – ജിസ് ജോയ് ചിത്രം എന്നിവയാണ് റെബയുടെ പുതിയ ചിത്രങ്ങൾ.

6 /6

You May Like

Sponsored by Taboola