Lunar Eclipse 2024: 2024ലെ രണ്ടാമത്തെ ചന്ദ്ര​ഗ്രഹണം എപ്പോൾ? ഇന്ത്യയിൽ ദൃശ്യമാകുമോ?

ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഉടൻ സംഭവിക്കും. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ? കൂടുതലറിയാം

 

വേദ ജ്യോതിഷത്തിൽ ഗ്രഹണത്തിന് വലിയ പ്രാധാന്യമുണ്ട്. സൂര്യ​ഗ്രഹണം പോലെ തന്നെ 2024ൽ ചന്ദ്ര​ഗ്രഹണവും രണ്ട് തവണ സംഭവിക്കും. 

 

1 /5

മാർച്ച് 25ന് ഈ വർഷത്തെ ആദ്യ ചന്ദ്ര​ഗ്രഹണം സംഭവിച്ചു കഴിഞ്ഞു.   

2 /5

ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്ര​ഗ്രഹണം സെപ്റ്റംബർ 18ന് സംഭവിക്കും. രാവിലെ 6.11ന് തുടങ്ങി അടുത്ത ദിവസം രാവിലെ 10.17ന് ​ഗ്രഹണം അവസാനിക്കും. ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷത്തിലെ പൗർണ്ണമി നാളിലാണ് ഗ്രഹണം സംഭവിക്കുക.  

3 /5

തെക്കേ അമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക, പടിഞ്ഞാറൻ യൂറോപ്പ് എന്നിവിടങ്ങളിൽ ഈ ഗ്രഹണം കാണാൻ സാധിക്കും. എന്നാൽ ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.   

4 /5

സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി എത്തുമ്പോൾ സൂര്യന്റെ പ്രകാശം ചന്ദ്രനിൽ വീഴാതിരിക്കുമ്പോഴാണ് ചന്ദ്ര​ഗ്രഹണം സംഭവിക്കുന്നത്. ഈ സമയം ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു.  

5 /5

ജ്യോതിഷമനുസരിച്ച്, ഗ്രഹണത്തിന്റെ സുതക് കാലവും പ്രധാനമാണ്. ഗ്രഹണത്തിന് ഏകദേശം ഒമ്പത് മണിക്കൂർ മുമ്പ് സൂതക് കാലം ആരംഭിക്കുന്നു. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തതിനാലും ഭാഗിക ചന്ദ്രഗ്രഹണമായതിനാലും, ഈ സുതക് കാലം ഇന്ത്യയിൽ സാധുവല്ല.  

You May Like

Sponsored by Taboola