മുടി വളരുന്നതിന് പഴത്തോൽ കൊണ്ടുള്ള മാസ്ക് ഗുണം ചെയ്യുമോ? ഇതിന് മുടിയുടെ ആരോഗ്യത്തിൽ സ്വാധീനം ചെലുത്താൻ സാധിക്കുമോയെന്ന് അറിയാം.
മുടിയുടെ ആരോഗ്യം മികച്ചതാക്കാനും മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും വിവിധ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ, മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും തിളക്കമുള്ള മുടി ലഭിക്കാനും വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാരങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പഴത്തൊലി മികച്ചതാണെന്ന് കരുതപ്പെടുന്നു. എന്നാൽ, ഇക്കാര്യത്തിന് ശാസ്ത്രീയ അടിത്തറയില്ലെങ്കിലും പഴത്തൊലി നിരവധി ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം പഴത്തൊലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തചംക്രമണം വേഗത്തിലാകുന്നത് രോമകൂപങ്ങളിലേക്കുള്ള പോഷകങ്ങളുടെ വിതരണം മികച്ചതാക്കുന്നു. ഇതിലെ ആൻറി ഓക്സിഡൻറുകൾ കോശങ്ങളെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകൾക്കെതിരെ പോരാടുന്നു.
മുടിയിഴകൾക്ക് ബലവും തിളക്കവും നൽകുന്ന ധാതുവാണ് സിലിക്ക. പഴത്തൊലി മുടിക്ക് തിളക്കം നൽകുന്നതിന് സഹായിക്കുന്നു.
പഴത്തൊലി അരച്ച പേസ്റ്റ് തലയോട്ടിയിൽ പുരട്ടുന്നത് ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു. മുടിയുടെ ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും.
പഴത്തൊലി അരച്ചതും തൈരും യോജിപ്പിച്ച് പുരട്ടുന്നതും തലയോട്ടിക്കും മുടിക്കും ഗുണം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
ആഴ്ചയിൽ രണ്ട് തവണയെങ്കിലും മുടി സംരക്ഷണത്തിൻറെ ഭാഗമായി ഇങ്ങനെ ചെയ്യുന്നത് മുടിക്ക് ഗുണം ചെയ്യും.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.