ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറും. ശനി മറ്റ് ഗ്രഹങ്ങളേക്കാൾ വളരെ കുറഞ്ഞ വേഗതയിലാണ് സഞ്ചരിക്കുന്നത്. നിലവിൽ മകരം രാശിയിൽ വക്രഗതിയിലാണ് ശനി സഞ്ചരിക്കുന്നത്. 2022 ഒക്ടോബർ 23 മുതൽ അതേ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ശനിയുടെ ചലനത്തിലെ മാറ്റങ്ങൾ പല രാശിക്കാരുടെയും വിധി മാറ്റും. നേർരേഖയിലേക്ക് മാറുന്ന ശനി ശക്തമായ വിപരീത രാജയോഗം സൃഷ്ടിക്കുന്നു. ഇത് മൂന്ന് രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ഈ കാലയളവിൽ ഇവരുടെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും വലിയ നേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും.
മേടം: ശനിയുടെ സ്ഥാനമാറ്റവും വിപരീത രാജയോഗവും മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ബിസിനസിൽ വൻ ലാഭം ലഭിക്കും. അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്ന് പണം ലഭിക്കും. ഓഹരി വിപണിയിലും ലോട്ടറിയിലും നേട്ടം ഉണ്ടാകും. തൊഴിലന്വേഷകർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനയും സ്ഥാനക്കയറ്റവും ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജോലി വിലമതിക്കും.
ധനു: ധനു രാശിക്കാർക്ക് ബിസിനസിൽ വിജയം കൈവരിക്കാൻ സാധിക്കും. സാമ്പത്തികം അനുകൂലമായിരിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റമുണ്ടാകും. വിപരീത രാജയോഗം പണവും ഭൗതിക സന്തോഷവും നൽകുന്നു. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് വലിയ സ്ഥാനമാനങ്ങൾ ലഭിക്കും.
മീനം: വിപരീത രാജയോഗത്തിലൂടെ ശനി മീനം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. വരുമാനം വർധിക്കും. സാമ്പത്തികം അനുകൂലമായിരിക്കും. പുതിയ വരുമാന സാധ്യതകൾ ഉടലെടുക്കും. വ്യാപാര ബന്ധം മികച്ചതായിരിക്കും. ഓഹരി വിപണിയിൽ പണം സമ്പാദിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)