Shani Vakri: ശനി വക്ര​ഗതിയിൽ; ഒക്ടോബർ വരെ ഈ രാശിക്കാർക്ക് ഭാ​ഗ്യകാലം

ജ്യോതിഷ പ്രകാരം, ശനി ഇപ്പോൾ മകരം രാശിയിലാണ് സഞ്ചരിക്കുന്നത്. ഈ രാശിമാറ്റം എല്ലാ രാശികളെയും സ്വാധീനിക്കും. ചില രാശിക്കാർക്ക് ഇത് വളരെ അനുകൂലമായ സമയമാണ്. വളരെയധികം നേട്ടങ്ങൾ ഇവർക്ക് ലഭിക്കും. 2022 ഒക്ടോബർ വരെ ശനി ദേവൻ ഈ സ്ഥാനത്ത് തുടരും. ഈ കാലയളവിലെ ഭാഗ്യ രാശികളെ കുറിച്ച് അറിയാം.

 

1 /3

മേടം: ഈ കാലയളവിൽ അവരുടെ അന്തസ്സും പദവിയും വർധിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. പ്രമോഷനും ശമ്പള വർധനവും ഉണ്ടാകും. ജോലിസ്ഥലത്ത് പ്രവർത്തന ശൈലി മെച്ചപ്പെടും. ബഹുമാനവും പ്രശസ്തിയും ലഭിക്കും. ഉന്നത അധികാരികളിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭം ലഭിക്കും.  

2 /3

മീനം: മീനം രാശിക്കാർക്ക് ഇത് നല്ല കാലമാണ്. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസുകാർക്ക് ലാഭം ലഭിക്കും. വസ്തു, വാഹനം എന്നിവ വാങ്ങാൻ അനുയോജ്യമായ സമയമാണ്.  

3 /3

ധനു: ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ഓഹരി വിപണിയിലും ലോട്ടറിയിലും ഈ സമയം ലാഭം ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ പിന്തുണ ലഭിക്കും. ശമ്പള വർധനവിനും സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും. ബിസിനസിൽ പുരോഗതിയുണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola