Manish Malhotra Fashion Show: വ്യാഴാഴ്ച വൈകുന്നേരമാണ് മനീഷ് മൽഹോത്ര തന്റെ പുതിയ ബ്രൈഡൽ കളക്ഷൻ ലോഞ്ച് ചെയ്തത്. ഈ ഫാഷൻ ഷോയിലെ ഷോ സ്റ്റോപ്പറായി എത്തിയത് ആലിയ ഭട്ടും രൺവീർ സിംഗുമായിരുന്നു. മായാനഗരിയിലെ ഈ സായാഹ്നം ബോളിവുഡ് താരങ്ങളുടെ പ്രഭയില്‍ കൂടുതല്‍ തിളങ്ങി.
റാംപില്‍ തിളങ്ങിയ താരങ്ങളെ കൂടാതെ, ഷോ കാണുവാന്‍ എത്തിയ താരങ്ങള്‍ അടിപൊളി സ്റ്റൈലില്‍ ആണ് എത്തിയത്... റാംപിൽ പ്രകാശം പരത്താൻ താരങ്ങള്‍ എത്തിയപ്പോള്‍ ഫാഷന്റെ ആ രാത്രി വളരെ സവിശേഷമായിരുന്നു.
ശരിയ്ക്കും ഈ ഫാഷന്‍ ഷോയില്‍ തിളങ്ങിയത് ആലിയ ഭട്ട് ആണ്. സ്വര്‍ണ നിറമുള്ള ലഹംഗയില്‍ ആലിയ ആരാധകരുടെ ഹൃദയം കവര്‍ന്നു.
ആലിയയ്ക്കൊപ്പം രൺവീർ സിംഗും കൂടി എത്തിയപ്പോള്‍ ഫാഷന്‍ ഷോ മറ്റൊരു തലത്തിലേയ്ക്ക് കടന്നു എന്ന് വേണം പറയാന്‍. റോക്കിയും റാണിയും അവരവരുടെ ശൈലിയിൽ ഫാഷന്‍ പ്രേമികളില്‍ മതിപ്പുളവാക്കി. സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച്, ഷോയിലെ തിളങ്ങുന്ന നക്ഷത്രങ്ങളെപ്പോലെയായിരുന്നു ഇരുവരും.
ഫാഷന്‍ ഷോയില്‍ എത്തിയ സുന്ദരിമാരില്‍ ഏറ്റവും ആകര്‍ഷകയായി കാണപ്പെട്ടത് നോറാ ഫതേഹി ആയിരുന്നു. നോറയുടെ സ്റ്റൈല്‍ കാണേണ്ടതായിരുന്നു. കറുത്ത ഡ്രസ് ധരിച്ച് നോറ തന്റെ സൗന്ദര്യം വിതറുകയായിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷം ശ്രിയ ശരൺ എത്തി. വളരെ ബോൾഡ് ലുക്കിലാണ് താരം എത്തിയത്. ഒട്ടു മിക്ക പരിപാടിയിലും ഏറ്റവും വേറിട്ട രീതിയിലാണ് ശ്രിയ എത്തുന്നത്.
ജാൻവി കപൂറിര്‍ ഇത്തവണയും വ്യത്യസ്തമായൊരു വസ്ത്രം ധരിച്ച് ആളുകളുടെ ശ്രദ്ധ നേടി.
ഖുഷി കപൂറും കറുത്ത വസ്ത്രത്തിൽ അടിപൊളിയായി കാണപ്പെട്ടു. ഈ മോണോകിനി സ്റ്റൈൽ സുതാര്യമായ ഗൗൺ ധരിച്ച് ഖുഷി ചടങ്ങിനെത്തുമ്പോൾ ആളുകളുടെ കണ്ണ് അവളിൽ തന്നെയായിരുന്നു. സ്റ്റൈലിന്റെ കാര്യത്തിൽ, സഹോദരി ജാൻവിയെയും ഖുഷി കടത്തിവെട്ടി.
കജോളും ഈ ഫാഷൻ ഷോയിൽ ഫുൾ സ്റ്റൈലിലാണ് എത്തിയത്. കജോള്‍ സരിയണിഞ്ഞ് എത്തിയപ്പോള്‍ സഹോദരി തനിഷ അവളുടെ ബോൾഡ് ലുക്ക് കൊണ്ട് എല്ലാ ശ്രദ്ധ പിടിച്ചു പറ്റി. തനിഷ ഇപ്പോൾ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും തന്റെ സ്റ്റൈലിന്റെ പേരില്‍ ആരാധക ശ്രദ്ധ നേടി.