Laxmi Narayan RajYog: ബുധനും ശുക്രനും ധനു രാശിയിൽ: ഈ 3 രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ!

Shukra Budh Yuti: സമ്പത്തും ആഡംബരവും നൽകുന്ന ശുക്രൻ ഇന്ന് ധനു രാശിയിലേക്ക് പ്രവേശിച്ചു

Laxmi Narayan RajYog: ജ്യോതിഷ പ്രകാരം ബുധൻ ധനു രാശിയിൽ നേരത്തെ പ്രവേശിച്ചു.  ഇന്ന് ശുക്രനും ധനു രാശിയിൽ പ്രവേശിച്ചു. ധനു രാശിയിലെ ബുധൻ, ശുക്രൻ സംക്രമണം ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.  2022 ഡിസംബർ 5 മുതൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം 3 രാശികളിൽ പെട്ട ആളുകൾക്ക് വളരെ ശുഭകരമായിരിക്കും. 

1 /3

 ശുക്ര-ബുധ സംക്രമത്താൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ കുട്ടികളെ കുറിച്ചോ അല്ലെങ്കിൽ പ്രണയത്തെകുറിച്ചോ ചില നല്ല വാർത്തകൾ ലഭിക്കും. പണത്തിന്റെ കാര്യത്തിൽ വൻ ലാഭമുണ്ടാകും.  വരുമാനത്തിൽ വർദ്ധനവുണ്ടാകാം, പ്രണയ ജീവിതം നല്ലതായിരിക്കും. പരീക്ഷ-ഇന്റർവ്യൂവിൽ വിജയം നേടാം. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.

2 /3

ധനു രാശിയിൽ ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം കന്നി രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഈ രാജയോഗം കന്നി രാശിക്കാരുടെ ജീവിതത്തിൽ ആഡംബരം വർദ്ധിപ്പിക്കും. വിലകൂടിയ സാധനങ്ങൾ വാങ്ങാണ് യോഗമുണ്ടാക്കും. വീടോ വാഹനമോ വാങ്ങാൻ സാധ്യത. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. അമ്മയുടെ പിന്തുണ ലഭിക്കും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകാം. ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ഇത് നല്ല സമയം.

3 /3

ശുക്രന്റെയും ബുധന്റെയും സംക്രമണത്താൽ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ യോഗം ധനു രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും. തൊഴിലിനും ബിസിനസ്സിനും വളരെ നല്ല സമയമായിരിക്കും. പുരോഗതിയും  ധനലാഭവും ഉണ്ടാകും. വരുമാനം വർദ്ധിക്കും ഒപ്പം ആത്മവിശ്വാസവും.  പുതിയ ജോലി ലഭിക്കും. ജോലിസ്ഥലത്തെ ബന്ധങ്ങൾ മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. ആരോഗ്യനിലയിലെ പുരോഗതി ആശ്വാസം നൽകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola