Yellow teeth: പുകവലിച്ച് പല്ല് മഞ്ഞ നിറമായോ? ഈ സിമ്പിള്‍ ടിപ്‌സിലുണ്ട് മാജിക്!

ഇന്ന് യുവാക്കളും മുതിർന്നവരുമെല്ലാം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് പല്ലിലെ മഞ്ഞ നിറവും കറയും. ശുചിത്വമില്ലായ്മയും പുകവലിയും ഇതിന് പ്രധാന കാരണങ്ങളാണ്. 

 

Yellow teeth home remedies: മഞ്ഞപ്പല്ല് പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന ഒന്നാണ്.  ചില വീട്ടുവൈദ്യങ്ങൾ പല്ലിൻ്റെ മഞ്ഞനിറം ഇല്ലാതാക്കാൻ വളരെ ഫലപ്രദമാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1 /6

ഉപ്പ് - എള്ളെണ്ണ: ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് എടുക്കുക. ഇതിലേയ്ക്ക് അൽപ്പം എള്ളെണ്ണ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ പേസ്റ്റ് പല്ലിൽ പുരട്ടിയാൽ പല്ലുകൾ മുത്തുകൾ പോലെ തിളങ്ങും. 

2 /6

മഞ്ഞൾ - കടുകെണ്ണ: കടുകെണ്ണയിൽ അൽപ്പം മഞ്ഞൾ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷിൽ പുരട്ടി പല്ല് തേക്കുക. ഇത് പല്ലിൻ്റെ മഞ്ഞനിറം പെട്ടെന്ന് ഇല്ലാതാക്കും.

3 /6

ബേക്കിംഗ് സോഡ - നാരങ്ങ നീര്: അര ടീസ്പൂൺ ബേക്കിംഗ് സോഡ നാരങ്ങാനീരിൽ കലർത്തി യോജിപ്പിക്കുക. ഇത് ടൂത്ത് ബ്രഷിൽ പുരട്ടി പതുക്കെ പല്ല് തേക്കുക. പല്ല് വളരെ വേ​ഗത്തിൽ തന്നെ വെള്ള നിറം വീണ്ടെടുക്കും.  

4 /6

ഓറഞ്ച് തൊലി: ഓറഞ്ച് തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കാൻ കഴിയുമെന്ന കാര്യം പലർക്കും അറിയില്ല. ഓറഞ്ച് തൊലിയുടെ ഉള്ളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പല്ലിൽ പുരട്ടുന്നത് മഞ്ഞനിറം ഇല്ലാതാക്കും.

5 /6

ആപ്പിൾ സിഡെർ വിനെഗർ: ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ചാലിച്ച് മൗത്ത് വാഷായി ഉപയോഗിക്കുന്നത് പല്ലിൻ്റെ മഞ്ഞനിറം ക്രമേണ ഇല്ലാതാക്കാൻ സഹായിക്കും. ഉയർന്ന ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇത് നേരിട്ട് ഉപയോഗിക്കാൻ പാടില്ല. നേരിട്ട് ഉപയോ​ഗിച്ചാൽ അത് പല്ലിൻ്റെ ഇനാമലിന് കേടുവരുത്തും. ഇത് വെള്ളത്തിൽ കലർത്തി മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളൂ. 

6 /6

ടൂത്ത് പേസ്റ്റ്: പല്ലുകൾ മഞ്ഞനിറമാകുന്നത് തടയാൻ ടൂത്ത് പേസ്റ്റ് ഉപയോ​ഗിച്ച് ദിവസത്തിൽ രണ്ട് തവണയെങ്കിലും പല്ല് തേക്കണം. കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ബ്രഷ് ചെയ്യണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്.

You May Like

Sponsored by Taboola