Dulquer Salman: മലയാളികളുടെ സ്വന്തം കുഞ്ഞിക്ക; ദുല്‍ഖറിന്റെ സ്റ്റൈലന്‍ ചിത്രങ്ങള്‍

ദുൽഖർ സൽമാൻ ഇന്ന് (ജൂലൈ 28) തന്റെ ജന്മദിനം ആഘോഷിക്കുകയാണ്.

 

Dulquer Salman: സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ പിന്നീട് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ഇടംപിടിക്കുകയായിരുന്നു.

 

1 /7

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ നിന്നു മാറി അഭിനയ മികവിലൂടെ ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം ഒരുക്കാൻ ദുൽഖറിനായി. 

2 /7

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒട്ടേറെ സിനിമകൾ ദുൽഖറിന്റേതായി ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. 

3 /7

1986 ജൂലൈ 28ന് കൊച്ചിയിൽ ജനിച്ച ദുൽഖർ സൽമാൻ ചെന്നൈയിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 

4 /7

സാമ്പത്തിക കാര്യത്തിൽ ബിരുദം പൂർത്തിയാക്കിയതിന് ശേഷം ദുബായിലെ ഒരു ഫിനാൻസ്  കമ്പനിയിൽ ജോലി ചെയ്തിരുന്നു.

5 /7

2010-ൽ മുംബൈയിലെ ബേരി ജോൺ ആക്ടിങ് സ്റ്റുഡിയോയിൽ അഭിനയം പഠിക്കാൻ ജോയിൻ ചെയ്തു. 

6 /7

2012ൽ അമാൽ സൂഫിയയെ വിവാഹം ചെയ്തു. 2017 മെയ് അഞ്ചിന് മകൾ മറിയം അമീറ സൽമാൻ പിറന്നു.

7 /7

ഏത് റോൾ ലഭിച്ചാലും പെർഫെക്റ്റായി ചെയ്യാൻ കഴിയുമെന്ന് താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിയിച്ചു. ഇനിയും നിരവധി മികവുറ്റ കഥാപാത്രങ്ങളാണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

You May Like

Sponsored by Taboola