Taurus Monthly Horoscope: 1199 ഇടവ മാസഫലം; ഈ രാശിക്കാരുടെ ജോലി തെറിക്കും, ദുരിതങ്ങളുടെ ഘോഷയാത്ര! നേട്ടം ഇവർക്ക്

ഇന്ന് രാവിലെ 6:07ന് സൂര്യൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിച്ചിരിക്കുകയാണ്. പ്രതീക്ഷകളുടെയും അനിശ്ചിതത്വത്തിന്റെയും മാസമായിരിക്കും ഇടവം എന്നാണ് ജ്യോതിഷ പ്രവചനങ്ങൾ വ്യക്തമാക്കുന്നത്. 

 

Taurus Monthly Horoscope Prediction: മെയ് 15 മുതൽ 2024 ജൂൺ 14 വരെ നീണ്ടു നിൽക്കുന്ന ഇടവ മാസക്കാലം ചില രാശിക്കാർക്ക് അപ്രതീക്ഷിതമായ തിരിച്ചടികളും പരാധീനതകളും നൽകും. എന്നാൽ ചില രാശിക്കാർക്ക് നേട്ടങ്ങളും ലഭിക്കാനുള്ള സാധ്യതയുണ്ട്. നോക്കാം സമ്പൂർണ മാസഫലം.

1 /13

മേടം: മേടം രാശിക്കാര്‍ക്ക് അനുകൂലമായ മാസമാണ് വന്നെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ തൊട്ടതെല്ലാം പൊന്നാകും. പ്രണയ സാഫല്യം പ്രതീക്ഷാം. കുടുംബാന്തരീക്ഷം മെച്ചപ്പെടും. കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവ ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ വിട്ടുമാറും. ശത്രുക്കള്‍ ഇവരെ പിന്നോട്ടടിക്കാന്‍ ശ്രമിക്കും. ഈ സാഹചര്യത്തില്‍ കേസുകളില്‍ അകപ്പെടാതെ സൂക്ഷിക്കണം.   

2 /13

ഇടവം: ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ കാത്തിരിക്കുന്ന മാസമാണിത്. കരിയറിലും സാമ്പത്തിക നിലയിലും ഉയര്‍ച്ച ലഭിച്ചേക്കാം. വ്യക്തി ജീവിതം ഏറെക്കുറെ ആനന്ദകരമായിരിക്കും. ബിസസിനസ് ചെയ്യുന്നവര്‍ക്ക് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. സൂക്ഷിച്ചില്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുമായി അഭിപ്രായഭിന്നതകള്‍ ഉടലെടുക്കും. വികാരങ്ങളെ നിയന്ത്രിക്കുക. അനാവശ്യ ദേഷ്യം തിരിച്ചടിയാകും. വിവാഹാലോചനകള്‍ തേടിയെത്തും. സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായങ്ങള്‍ ലഭിക്കും.   

3 /13

മിഥുനം: നിത്യ ജീവിതത്തില്‍ തടസങ്ങള്‍ നേരിടാനുള്ള സാധ്യതയാണ് മിഥുനം രാശിക്കാരെ കാത്തിരിക്കുന്നത്. പ്രതിസന്ധികളെ മറികടക്കാന്‍ മനോധൈര്യവും ക്ഷമയും ആവശ്യമാണ്. ഒന്നിനു പിറകെ ഒന്നായി പ്രതികൂല സാഹചര്യങ്ങള്‍ ഉടലെടുക്കും. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം മോശമാകും. പണവും ആഭരണങ്ങളും നഷ്ടമാകാന്‍ സാധ്യതയുണ്ട്. ജോലി നഷ്ടപ്പെട്ട് മറ്റ് തൊഴിലുകള്‍ ചെയ്യേണ്ടി വരാം. സ്ത്രീകള്‍ കാരണം മാനഹാനി ഉണ്ടാകാനും ശത്രുക്കളില്‍ നിന്ന് ഭീഷണി നേരിടാനും സാധ്യത കാണുന്നു. വേണ്ടപ്പെട്ടവരുടെ വിയോഗത്തിന് സാധ്യതയുണ്ട്.   

4 /13

കര്‍ക്കടകം: ചന്ദ്രനും ഗുളികനും ഈ രാശിയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സൂര്യന്റെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ആരോഗ്യപ്രശ്‌നങ്ങളാണ് ഇവര്‍ നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി. എന്നാല്‍, ചന്ദ്രന്റെ സാന്നിധ്യം ചില കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമാകും. ഇവര്‍ക്ക് കരിയറില്‍ പുരോഗതി, ശമ്പള വര്‍ധനവ് എന്നിവ നല്‍കും. വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും സാമ്പത്തികമായി നല്ല സമയമാണ്. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. കുടുംബത്തോടൊപ്പം തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും.   

5 /13

ചിങ്ങം: ചിങ്ങം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളോ നഷ്ടങ്ങളോ ഉണ്ടാകാനിടിയില്ലാത്ത മാസമാണ് ഇത്. മൊത്തത്തില്‍ ദൈനംദിന ജീവിതത്തില്‍ അലസതയും മെല്ലപ്പോക്കും അനുഭവപ്പെടും. അകന്നു നിന്നിരുന്ന ബന്ധുമിത്രാദികള്‍ ഇവരുടെ ജീവിതത്തിലേയ്ക്ക് തിരികെയെത്തും. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണിത്. കുടുംബത്തില്‍ സന്തോഷം കളിയാടും. വിവാഹ യോഗം കാണുന്നുണ്ട്. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടും. ഊര്‍ജ്ജസ്വലത തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തും.   

6 /13

കന്നി: കന്നിരാശിക്കാര്‍ക്ക് ഈ സംക്രമണം അല്പം പ്രതികൂലമായിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട് അമിതമായ കോപം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. ഈ സമയം നിങ്ങളുടെ മാതാവിന് രോഗദുരിതം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണം. വാതരോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, ഉദരരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. വ്യാഴത്തിന്റെ രാശി മാറ്റം 'ചിലര്‍ക്ക്' അപ്രതീക്ഷിതമായ ഈശ്വരാനുഗ്രഹം കൊണ്ടുവരും.   

7 /13

തുലാം: തുലാം രാശിക്കാര്‍ക്ക് ഈ കാലയളവില്‍ സന്തോഷവും സമാധാനവും ലഭിക്കും. കല, സംഗീതം തുടങ്ങിയ മേഖലകളില്‍ താല്പര്യം വര്‍ദ്ധിക്കും. ദാമ്പത്യത്തില്‍ ഐക്യം വര്‍ദ്ധിക്കും. പുതിയ വാഹനം വാങ്ങാനോ മാറ്റി വാങ്ങാനോ സാധ്യതയുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഉണ്ടാകും. പ്രണയ കാര്യങ്ങളില്‍ മാതാപിതാക്കളുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. രോഗങ്ങള്‍ മാറി ആരോഗ്യം വീണ്ടെടുക്കാന്‍ സാധ്യതയുണ്ട്. സംസാരത്തില്‍ പക്വത ഇല്ലായ്മ പല അവസരങ്ങളും നഷ്ടപ്പെടുത്താന്‍ കാരണമാകും. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തുക. സുഹൃത്തുക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ പണം കടം കൊടുക്കുമ്പോഴും ജാമ്യം നില്‍ക്കുമ്പോഴും മറ്റു സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.   

8 /13

വൃശ്ചികം: ക്ഷമയോടെയും സംയമനത്തോടെയും പ്രവര്‍ത്തിക്കുന്നത് വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കും. ഈ മാസം ജീവിതത്തില്‍ വെല്ലുവിളികളും നേട്ടങ്ങളും നിറഞ്ഞ സമയമായിരിക്കും. കലാകാരന്മാര്‍ക്ക് അവരുടെ കരിയറില്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കുക. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, അര്‍ശ്ശസ്, ഉദര രോഗങ്ങള്‍ എന്നിവ വര്‍ദ്ധിച്ചേക്കും. വാഹനം ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. വെല്ലുവിളികളെ നേരിടാനും അവസരങ്ങളെ പ്രയോജനപ്പെടുത്താനും ശ്രമിക്കുക.  

9 /13

ധനു: ധനു രാശിക്കാര്‍ക്ക് ഈയാഴ്ച ആത്മവിശ്വാസം നല്‍കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂല സമയം. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. രോഗങ്ങള്‍ മാറി നിങ്ങള്‍ക്ക്  ആരോഗ്യം ലഭിക്കും. വിജയസാധ്യത ഉണ്ടാകില്ല എന്ന് കരുതി മാറ്റി വച്ചിരിക്കുന്ന ശസ്ത്രക്രിയ പോലെയുള്ള ചികിത്സകള്‍ പൂര്‍ണ വിജയത്തില്‍ കലാശിക്കും. സാമ്പത്തിക ഭാഗ്യം, മനഃസന്തോഷം, അന്യസ്ത്രീകള്‍ മുഖാന്തരം ഭാഗ്യം എന്നിവ ഈ സമയത്ത് നിങ്ങളെ തേടി വരും. ചില ബന്ധുക്കളുടെ വിയോഗം സംഭവിക്കാന്‍ സാധ്യതയുണ്ട്.   

10 /13

മകരം: കഠിനാധ്വാനം വേണ്ടി വരുത്തും. ഈ അധ്വാനത്തിന് ഫലം ലഭിക്കും. ക്ഷമയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കുന്നത് വിജയം കൈവരിക്കാന്‍ സഹായിക്കും. ഈ മാസം പലര്‍ക്കും നല്ല സമയമായിരിക്കും. വീട്ടില്‍ സന്തോഷവും സ്‌നേഹവും വന്നു ചേരും. കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷകരമായ നിമിഷങ്ങള്‍ പങ്കിടും. ജോലി തേടുന്നവര്‍ക്ക്, ഈ മാസം ഒരു പുതിയ അവസരം വന്നുചേരാനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന പദവിയില്‍ ഉദ്യോഗം ലഭിക്കാനും കുടുംബാംഗങ്ങള്‍ എല്ലാരും ഒരുമിച്ച് താമസിക്കാനും ഈ മാസം യോഗം ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഈ സമയം അനുയോജ്യമാണ്.  

11 /13

കുംഭം: ശനിയുടെ സ്വാധീനം കുംഭം രാശിക്കാര്‍ക്ക് അല്‍പ്പം പ്രതികൂലമായി ബാധിച്ചേക്കാം. അനാവശ്യ ധൃതിയും ഊഹാപോഹങ്ങളും ഒഴിവാക്കുക. ആരോഗ്യത്തില്‍ ശ്രദ്ധ കൊടുക്കുക. അപകടകരമായ സാഹസികമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക. കുടുംബാംഗങ്ങളോട് ക്ഷമയോടെ പെരുമാറുക.ഭൂമി വാങ്ങല്‍ വില്‍ക്കല്‍ ഒക്കെ കുറച്ചു സമയത്തേക്ക് മാറ്റി വയ്ക്കുക. മുറിവ്, ഒടിവ്, ചതവ് എന്നിവ സംഭവിക്കാനുള്ള സാധ്യതയുണ്ട്.തൊഴിലില്‍ സ്ഥാനഭ്രംശത്തിനും മേലധികാരിയുടെ അപ്രീതിക്കും സാധ്യത.   

12 /13

മീനം: മീനം രാശിക്കാര്‍ മാനസിക ആരോഗ്യത്തില്‍ വളരെ ശ്രദ്ധിക്കേണ്ടിരിക്കുന്നു. മനസ്സിനെ ശാന്തമായി സൂക്ഷിക്കുന്നത് നല്ലതാണ്. കുടുംബത്തിലെയോ താമസസ്ഥലത്തെയോ സര്‍പ്പകാവില്‍ ദ്രവ്യം സമര്‍പ്പിച്ചു തൊഴുന്നതും ദോഷഫലങ്ങള്‍ കുറയാന്‍ ഉപകരിക്കും. പൊതുവെ ഈ മാസം ഐശ്വര്യവും സന്തോഷവും നിറഞ്ഞതായിരിക്കും. സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടും. രോഗങ്ങള്‍ മാറി ആരോഗ്യവും ശരീരശോഭയും വര്‍ദ്ധിക്കും. പുതിയ വീട് വാങ്ങാനോ നിലവിലുള്ള വീട് നവീകരിക്കാനോ സാധ്യതയുണ്ട്. ആടയാഭരണങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ വാങ്ങിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യവും സ്‌നേഹവും വര്‍ദ്ധിക്കും. സഹോദരങ്ങളുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. അവരുമായി ക്ഷമയോടെയും വിവേകത്തോടെയും പെരുമാറാന്‍ ശ്രദ്ധിക്കുക.  

13 /13

ഗ്രഹനിലയെ അടിസ്ഥാനമാക്കിയാണ് വാര, മാസ ഫലങ്ങൾ കണക്കാക്കുന്നത്. ഇത് ഒരു പൊതുഫലം മാത്രമാണ്. വ്യക്തിയുടെ ജന്മനക്ഷത്രം, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് ഈ ഫലത്തിൽ മാറ്റങ്ങൾ സംഭവിക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola