Malayalam Astrology | ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു, ഏത് രാശിക്കാർ സമ്പന്നരാകും?

1 /6

ഈ വർഷം ആകെ നാല് ഗ്രഹണങ്ങളാണ് സംഭവിക്കാൻ പോകുന്നത്. 2024-ലെ ആദ്യ ഗ്രഹണം ചന്ദ്ര ഗ്രഹണമാണ്.  തുടർന്ന് സൂര്യഗ്രഹണം ഉണ്ടാകും. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം 2024 ഏപ്രിൽ 8-നാണ് നടക്കുന്നത്. ഈ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകില്ല. എന്നാൽ വിവിധ രാശിക്കാരുടെ ജീവിതത്തിൽ അവർക്ക് ശുഭ, അശുഭകരമായ ഫലങ്ങൾ ഉണ്ടാകും. ആർക്കൊക്കെ രാശി മാറ്റം വഴി ഗുണമുണ്ടാകുമെന്ന് നോക്കാം.

2 /6

മേടം രാശിക്കാർക്ക് ഗ്രഹണം വഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ദാമ്പത്യത്തിൽ സന്തോഷം വർദ്ധിക്കും. നിങ്ങൾക്ക് നല്ല സമയം പൊതുവേ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. വാഹനം വാങ്ങാൻ നിങ്ങൾക്ക് അവസരമുണ്ടാകും. 

3 /6

മിഥുന രാശിക്കാർ തങ്ങളുടെ ഇണയുമായി കൂടുതൽ സമയം ചെലവഴിക്കും. ഏതെങ്കിലും വിധത്തിലുള്ള നിക്ഷേപത്തിൽ നിന്ന് ലാഭം കൈവരും. നിങ്ങളുടെ ആരോഗ്യം നന്നായിരിക്കും. കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. വരുമാനം വർദ്ധിക്കും. 

4 /6

ചിങ്ങം രാശിക്കാർക്ക് സൂര്യഗ്രഹണം വഴി ശുഭകരമായ ഫലങ്ങൾ ഉണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. പല വിധത്തിലുമുള്ള പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്ന കാലമാണിത്. ജോലിക്കും ബിസിനസ്സിനും നിങ്ങളുടെ സമയം നന്നായിരിക്കും. ജോലി വിലമതിക്കപ്പെടും. നിങ്ങളോടുള്ള സമൂഹത്തിൻറെ ബഹുമാനം ലഭിക്കും. യാത്രകൾക്ക് സാധ്യതയുണ്ട്. 

5 /6

കന്നി രാശിക്കാർക്ക് സൂര്യഗ്രഹണം വഴി നിരവധി നേട്ടങ്ങൾ ഉണ്ടാവും. നിങ്ങളുടെ ബിസിനസ്സിൽ ലാഭം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് പുരോഗതിയും പ്രമോഷനും ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ ജോലി തുടങ്ങാൻ അനുകൂല സമയമാണിത്. 

6 /6

ധനു രാശിക്കാർക്ക് ഗ്രഹണം വഴി നിങ്ങളുടെ ജോലിസ്ഥലത്ത് പ്രശംസ ലഭിക്കും. ഏപ്രിലിൽ നിങ്ങളുടെ തൊഴിലിൽ സ്ഥാനവും അന്തസ്സും ബഹുമാനവും വർദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതകളുണ്ട്. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. സാമ്പത്തിക നേട്ടവും ഇക്കാലയളവിൽ ഉണ്ടാകും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola