ദാമ്പത്യ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നവരും പകുതി വഴിയിൽ പിരിയുന്നവരുമുണ്ട്. ദാമ്പത്യ ജീവിതത്തിലുണ്ടായി ചെറിയ ചില പ്രശ്നങ്ങൾ പോലും വിവാഹ മോചനത്തിലേയ്ക്ക് നയിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്.
Troubled Relationship: ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരാൻ ഏറ്റവും ആദ്യം ഉറപ്പാക്കേണ്ട കാര്യം സത്യസന്ധതയാണ്. സത്യസന്ധതയിൽ കുറവ് ഉണ്ടാകുമ്പോൾ മുതൽ പ്രശ്നങ്ങൾക്കും തുടക്കമാകും.
തുടക്കത്തിൽ ചെറിയ ചെറിയ കാര്യങ്ങൾ മറച്ചുവെയ്ക്കുന്നത് പ്രശ്നമാകില്ലെങ്കിലും ക്രമേണ ഇത് വലിയ പ്രശ്നങ്ങളിലേയ്ക്ക് വഴിതെളിക്കും.
നിങ്ങളുടെ പങ്കാളി നിങ്ങളിൽ നിന്ന് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ എന്ന് ആദ്യമേ മനസിലാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
പങ്കാളിയുടെ (ആൺ/പെൺ) പതിവ് ദിനചര്യയിൽ പെട്ടെന്ന് സംഭവിക്കുന്ന മാറ്റം അവൻ/അവൾ എന്തെങ്കിലും മറച്ചുവെക്കുകയാണെന്ന സൂചനയാണ് നൽകുക.
ഇതുവരെ ഇല്ലാതിരുന്ന എന്തെങ്കിലും ഒരു പുതിയ ഹോബി, അല്ലെങ്കിൽ കൂടുതൽ സമയം പുറത്ത് ചെലവഴിക്കുന്നതും ഒരു സൂചനയായി കണക്കാക്കാം.
നിങ്ങൾ വന്നയുടൻ ഫോണിൻ്റെയോ ലാപ്‌ടോപ്പിൻ്റെയോ സ്‌ക്രീൻ പെട്ടെന്ന് ഓഫ് ചെയ്‌താൽ അത് ശ്രദ്ധിക്കുക. പങ്കാളിയുമായി പങ്കുവെക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് ഓർക്കുക.
നിങ്ങളുമൊത്ത് കൂടുതൽ സമയം ചെലവിട്ടിരുന്നയാൾ പെട്ടെന്ന് ഇതിൽ നിന്ന് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് സൂക്ഷിക്കേണ്ട കാര്യം തന്നെയാണ്.
ഏതൊരു ദമ്പതികളുടെയും ജീവിതത്തിൽ ഒരു കാരണവുമില്ലാതെ പ്രകോപിപ്പിക്കലും വഴക്കും ഉണ്ടാകാം. പക്ഷേ, അത് ദിവസേന ആയിത്തീരുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.
നിങ്ങളുടെ അറിവില്ലാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്‌ടമാകാൻ തുടങ്ങിയാൽ, അല്ലെങ്കിൽ നിങ്ങൾ രണ്ടുപേരും പരസ്പര ധാരണയോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന പണത്തിൽ കുറവുണ്ടാകുന്നുണ്ടെങ്കിൽ അത് ആശങ്കാജനകമാണ്.