Poverty: സൂര്യാസ്തമയത്തിന് ശേഷം ഇക്കാര്യങ്ങൾ ചെയ്യാൻ പാടില്ല; പണി പാളും

പണ്ടുകാലം മുതല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല, അങ്ങനെ ചെയ്താല്‍ ദോഷമാണ് എന്ന് മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടുണ്ടാകും. അത്തരം കാര്യങ്ങള്‍ ചെയ്ത് പണി കിട്ടിയവരും ഉണ്ടാകും. 

 

സൂര്യാസ്തമയത്തിന് ശേഷം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില പ്രധാന കാര്യങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞ ചില കാര്യങ്ങള്‍ ചെയ്താല്‍ ദാരിദ്ര്യം ഉറപ്പാണെന്നാണ് വിശ്വാസം. അത് എന്തൊക്കെയാണെന്ന് നോക്കാം.

1 /6

കടം കൊടുക്കരുത് - സൂര്യാസ്തമയത്തിന് ശേഷം പണം കടം കൊടുക്കാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം.

2 /6

കടം വാങ്ങരുത് - സൂര്യാസ്തമയത്തിന് ശേഷം പണം കടം വാങ്ങാനും പാടില്ലെന്നാണ് വിശ്വാസം. ഇതും വീട്ടില്‍ ദാരിദ്ര്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.

3 /6

ജനലുകള്‍ തുറന്നിടരുത് - സൂര്യാസ്തമയത്തിന് ശേഷം ജനലുകള്‍ തുറന്നിടാന്‍ പാടില്ല. ഇത് വീട്ടിലേയ്ക്ക് നെഗറ്റീവ് എനര്‍ജിയെ വിളിച്ചുവരുത്തുമെന്നാണ് വിശ്വാസം.   

4 /6

നഖമോ മുടിയോ വെട്ടരുത് - സന്ധ്യയ്ക്ക് ശേഷം നഖവും മുടിയും വെട്ടുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിശ്വാസം.  

5 /6

ചവറുകള്‍ പുറത്ത് കളയരുത് - സൂര്യാസ്തമയത്തിന് ശേഷം വീട്ടില്‍ നിന്ന് ചവറുകള്‍ പുറത്തുകളയുന്നത് ഭാഗ്യത്തെ പുറത്താക്കുന്നതിന് തുല്യമാണെന്നാണ് വിശ്വാസം.  

6 /6

കരയരുത് - സൂര്യാസ്തമയത്തിന് ശേഷം കരയാന്‍ പാടില്ലെന്ന് പഴമക്കാര്‍ പറയും. ഇതും വീട്ടിലേയ്ക്ക് നെഗറ്റീവ് എനര്‍ജിയെ വിളിച്ചുവരുത്തുമെന്നാണ് പറയുന്നത്.   

You May Like

Sponsored by Taboola