മസ്തിഷ്കാരോഗ്യം വളരെ പ്രധാനമാണ്. ബുദ്ധിവികാസത്തിന് ഭക്ഷണം വലിയ പങ്കുവഹിക്കുന്നതിനെ കുറിച്ച് നമുക്കറിയാം. അതുപോലെ തന്നെയാണ് നമ്മുടെ ശീലങ്ങളും.
നിത്യേന നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ മസ്തിഷ്കാരോഗ്യം മികച്ചതാക്കാൻ സഹായിക്കും. രാവിലത്തെ സമയം ജീവിതത്തിൽ വളരെ പ്രധാനമാണ്. ഈ സമയം നമ്മൾ ചെയ്യുന്ന കാര്യങ്ങളാണ് അന്നത്തെ നമ്മുടെ ദിവസം എങ്ങനെയെന്ന് തീരുമാനിക്കുന്നത്.
ചില പ്രഭാത ശീലങ്ങൾ ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നവയാണ്. ഏതൊക്കെയാണതെന്ന് നോക്കാം..
ദിവസവും രാവിലെ എഴുന്നേറ്റയുടൻ ആദ്യം ചെയ്യേണ്ടത് വെള്ളം കുടിക്കുകയാണ്. നീർജ്ജലീകരണം ഉണ്ടായാൽ അത് നമ്മുടെ മസ്തിഷ്കാരോഗ്യത്തെ ബാധിക്കും.
രാവിലെ വ്യായാമം ചെയ്യുന്നത് ശരീരത്തിനെന്ന പോലെ ബ്രെയിനിനും പ്രയോജനകരമാണ്. ദിവസവും വ്യായാമം ചെയ്യുന്ന തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ഓർമ്മശക്തി കൂട്ടും. ധ്യാനം ചെയ്യുന്നതും ഉത്തമമാണ്.
ഭക്ഷണ ശീലവും തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. രാവിലെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് അന്നേ ദിവസം വേണ്ട ഊർജം ലഭിക്കുന്നത്. ധാന്യങ്ങൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുന്നത് മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്തും.
രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് തലച്ചോറിന്റ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)