Paneer Dishes: ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് പനീർ. അതുകൊണ്ട് തന്നെ പനീർ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വളരെ നല്ലതാണ്.
പാലിൽ നിന്നും തയ്യാറാക്കപ്പെടുന്ന ഭക്ഷ്യവസ്തു ആയതിനാൽ തന്നെ ഇത് പ്രോട്ടീനിന്റേയും കാൽസ്യത്തിന്റേയും മികച്ച ഉറവിടമാണ്.
നമുക്ക് പനീർ ഉപയോഗിച്ച് പല വിഭവങ്ങൾ തയ്യാറാക്കാം. അത്തരത്തിൽ രുചികരമായ 8 വിഭവങ്ങളെ നമുക്ക് ഇവിടെ പരിചയപ്പെടാം.
പാലിൽ നിന്നും തയ്യാറാക്കപ്പെടുന്ന ഭക്ഷ്യവസ്തു ആയതിനാൽ തന്നെ ഇത് പ്രോട്ടീനിന്റേയും കാൽസ്യത്തിന്റേയും മികച്ച ഉറവിടമാണ്.
പാലക് പനീർ: പനീർ വിഭവങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ് പാലക് പനീർ. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പനീറിനൊപ്പം പോഷകസമൃദ്ധമായ ചീരയും ഇതിൽ ഉപയോഗിക്കുന്നു.
കടായി പനീർ: പനീർ വിഭവങ്ങളിലെ ഒരു വിഐപിയാണ് കടായി പനീർ.
പനീർ കോഫ്‌ത: കഴിക്കാൻ സ്വാദിഷ്ടമായ പനീർ കോഫ്‌ത സാധാരണ വിശേഷാവസരങ്ങളിൽ ആണ് ആളുകൾ കൂടുതലായി ഉണ്ടാക്കുന്നത്.
പനീർ പുലാവ്: വെജിറ്റേറിയൻ ഭക്ഷണരീതി പിന്തുടരുന്നവർക്ക് എന്നും പനീർ പുലാവ് അവരുടെ സ്പെഷ്യൽ ഫുഡാണ്.
പനീർ സാലഡ്: പനീർ സാലഡ് വളരെ ആരോഗ്യകരമായ സാലഡാണ്, ഇത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.
പനീർപറത്ത: വടക്കേ ഇന്ത്യയിലാണ് സാധാരണയായി പനീർപറത്ത കൂടുതലായി ഉണ്ടാക്കി കാണുന്നതെങ്കിലും ഇന്ന പല റെസ്റ്റോറന്റുകളിലും പനീർ പറത്ത ഒരു വിഐപി വിഭവമാണ്.
പനീർ ടിക്ക: കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് പനീർ ടിക്ക.