എല്ലാവരുടെയും ജീവിതത്തില്‍ വാസ്തു ശാസ്ത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഓരോരുത്തരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന ശുഭകരവും അശുഭകരവുമായ കാര്യങ്ങള്‍ക്ക് വാസ്തു ശാസ്ത്രവുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം.
Vastu tips for kitchen: ഓരോ വസ്തുവിനും വാസ്തു ശാസ്ത്ര പ്രകാരം അതിന്റേതായ സ്ഥാനമുണ്ട്. അത് അതാത് സ്ഥാനങ്ങളില്‍ തന്നെ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.
എല്ലാ വീടുകളിലെയും ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. വാസ്തു സംബന്ധമായ വലിയ പ്രാധാന്യം തന്നെ അടുക്കളയ്ക്ക് ഉണ്ട്.
അടുക്കളയില്‍ പല വീടുകളിലും പല സ്ഥലങ്ങളിലാണ് പച്ചക്കറികള്‍ സൂക്ഷിക്കുന്നത്. എന്നാല്‍ ഇവ ശരിയായ സ്ഥാനത്ത് സൂക്ഷിച്ചില്ലെങ്കില്‍ വലിയ ദോഷങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
പച്ചക്കറികള്‍ വടക്ക് - കിഴക്ക് ദിശയില്‍ സൂക്ഷിക്കണമെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. ഈ ദിക്കിലാണ് ദൈവം കുടികൊള്ളുന്നത്. അതിനാല്‍ ഈ ദിശയില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നത് വീട്ടിലേയ്ക്ക് ഐശ്വര്യത്തെ ക്ഷണിച്ച് വരുത്തും.
അടുക്കളയിലെ വടക്ക് - കിഴക്ക് ദിശ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ചില വീടുകളില്‍ പച്ചക്കറികള്‍ നിലത്ത് സൂക്ഷിക്കാറുണ്ട്. ഇത് വാസ്തു വൈകല്യത്തിന് കാരണമാകും.
ഷെല്‍ഫിലോ മേശയിലോ വേണം പച്ചക്കറികള്‍ സൂക്ഷിക്കാന്‍. പച്ചക്കറികള്‍ വാങ്ങുമ്പോള്‍ വെളുത്ത സഞ്ചി ഉപയോഗിക്കണം. ഇത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള പിണക്കം, വിഷമം എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും.
വൃത്തിയില്ലാത്ത പാത്രങ്ങളില്‍ പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വാസ്തു വൈകല്യത്തിനും കാരണമാകും. ഫ്രിഡ്ജും ട്രേയും മുതല്‍ പച്ചക്കറികള്‍ അരിയാന്‍ ഉപയോഗിക്കുന്ന കത്തി വരെ വൃത്തിയായി സൂക്ഷിക്കണമെന്ന കാര്യം ഉറപ്പാക്കുകയും വേണം.