കേരളത്തിൽ ഫുട്ബോൾ കളിക്കാൻ ലോകകപ്പ് ജേതാക്കളായ അർജന്റീനൻ ടീം എത്തുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായകി വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. ഇത് സംബന്ധിച്ച് കായിക വകുപ്പിന് അർജന്റീന ടീമിന്റെ ഔദ്യോഗിക സന്ദേശം ലഭിച്ചതായി മന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള മെയിൽ സന്ദേശ ലഭിച്ചു, എപ്പോൾ നടത്തണമെന്നുള്ള സാങ്കേതിക ചർച്ചകൾ ബാക്കിയുണ്ടെന്ന് മന്ത്രി അറിയിച്ചു. ജൂലൈ മാസത്തിൽ മത്സരം നടത്താനാണ് അർജന്റീന സന്നദ്ധ അറിയിച്ചതെന്ന് മന്ത്രി കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ ജൂണിലായിരുന്നു ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും സൂപ്പര്‍ താരം ലയണല്‍ മെസിയെയും ഇന്ത്യയില്‍ എത്തിക്കാനുള്ള അവസരം അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ വേണ്ടെന്ന് വെച്ചത്. മത്സരം സംഘടിപ്പിക്കാൻ 40 കോടിയോളം രൂപ ചിലവ് വരും. അതെ തുടർന്ന് എഐഎഫ്എഫ് മത്സരം സംഘടിപ്പിക്കുന്നതിൽ നിന്നും പിന്മാറിയത്.
ലോകകപ്പിന് പിന്നാലെ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനായാണ് അര്‍ജന്റീന ടീം ഏഷ്യയിലെത്തിയത്. ഇന്ത്യയ്ക്ക് എതിരെയും ബംഗ്ലാദേശിനെതിരെയും കളിക്കാനായിരുന്നു അര്‍ജന്റീനയുടെ ആഗ്രഹം. എന്നാല്‍, അര്‍ജന്റീന ടീമിന്റെ ചെലവ് താങ്ങാനാകില്ലെന്ന് ചൂണ്ടിക്കാട്ടി എഐഎഫ്എഫും ബംഗ്ലാദേശും പിന്മാറുകയായിരുന്നു. ഇതോടെ സൗഹൃദ മത്സരങ്ങള്‍ക്കായി മെസിയും സംഘവും ചൈനയിലേയ്ക്കും ഇന്തോനേഷ്യയിലേയ്ക്കും പോയി. ഇതിന് പിന്നാലെയാണ് അർജന്റീന ടീമിനെ കേരളത്തിലേക്കെത്തിക്കാൻ സംസ്ഥാന കായിക വകുപ്പ് മുന്നോട്ട് വന്നത്.
2011ലാണ് അര്‍ജന്റീന ഏറ്റവും അവസാനമായ ഇന്ത്യയില്‍ കളിച്ചത്. ലയണല്‍ മെസി ക്യാപ്റ്റനായ മത്സരത്തില്‍ വെനസ്വേലയായിരുന്നു എതിരാളികള്‍. മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീന വിജയിച്ചു. അന്ന് മെസിയെയും സംഘത്തെയും നേരിട്ട് കാണാനായി 85,000 കാണികളാണ് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലേയ്ക്ക് ഒഴുകിയെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.