ഐപിഎല്‍ കളത്തിലിറങ്ങാനൊരുങ്ങി അര്‍ജുന്‍

  ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ അര്‍ജുന്‍റെ അരങ്ങേറ്റം പ്രതീക്ഷിച്ചരിക്കുകയാണ് ആരാധകര്‍.

Last Updated : Jun 8, 2018, 03:05 PM IST
ഐപിഎല്‍ കളത്തിലിറങ്ങാനൊരുങ്ങി അര്‍ജുന്‍

അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിന് മറ്റൊരു അവസരവും ലഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ  ഐപിഎല്‍ കളത്തിലിറങ്ങാനൊരുങ്ങുകയാണ് അര്‍ജുന്‍. അണ്ടര്‍ 19 ടീമില്‍ സ്ഥാനം പിടിച്ച യുവതാരത്തിന് ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാം. 

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ അര്‍ജുന്‍റെ അരങ്ങേറ്റം പ്രതീക്ഷിച്ചരിക്കുകയാണ് ആരാധകര്‍.

നിലവില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലാണ് അര്‍ജുനേനിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചതുര്‍ദിന ഏകദിന മത്സരങ്ങളാണ് ജൂലൈയില്‍ ഇന്ത്യ കളിക്കുക. ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അനുജ് റാവത്താണ് ചതുര്‍ദിന മത്സരങ്ങള്‍ക്ക് നേതത്വം നല്‍കുക. ഉത്തര്‍ പ്രദേശ് താരം ആര്യന്‍ ജൂയലാണ് ഏകദിന മത്സരങ്ങള്‍ നയിക്കുന്നത്.

ഓസ്‌ട്രേലിയയില്‍ നടന്ന ഗ്ലോബല്‍ ടി20 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അര്‍ജുന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മത്സരത്തില്‍ 4 വിക്കറ്റ് നേടിയ യുവതാരം ബാറ്റിങ്ങ് കഴിവുകൊണ്ട് 47 റണ്‍സ് സ്വന്തമാക്കിയിരുന്നു.

Trending News