ആഘോഷങ്ങളില്ലാതെ ഇന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഇന്ന് 47-ാം പിറന്നാള്‍....!!
ലോകം കൊറോണ വൈറസ് മഹാമാരിയ്ക്കെതിരെയുള്ള പോരാട്ടം തുടരുന്നതിനിടെ പിറന്നാള്‍ ആഘോഷം ഒഴിവാക്കി സച്ചിന്‍.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്നതാണ് സച്ചിന്‍റെ പതിവെങ്കിലും ഇക്കുറി അതില്ല. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരോടുള്ള ആദരസൂചകമായാണ് ഇത്തവണ സച്ചിൻ ജന്മദിനാഘോഷം വേണ്ടെന്നുവച്ചതെന്ന് സച്ചിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
'ആഘോഷങ്ങളുടെ സമയമല്ല ഇതെന്ന് സച്ചിൻ തീരുമാനിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ഉദ്യോഗസ്ഥർ, പോലീസുകാർ, പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവർക്ക് നൽകാവുന്ന ഏറ്റവും മികച്ച ബഹുമതിയാണിതെന്ന് അദ്ദേഹം കരുതുന്നു', സച്ചിനുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് വ്യക്തമാക്കി.
ജനങ്ങൾക്ക് അവബോധ൦ നൽകുന്നതിന് പുറമേ, കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് കരുത്തുപകരാൻ സച്ചിൻ 50 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. 25 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സച്ചിന്‍ സംഭാവന നൽകിയത്. ഇതിനു പുറമെ മുംബൈ നഗരത്തിലെ 5000 കുടുംബങ്ങൾക്ക് ഒരു മാസത്തേക്ക് റേഷൻ എത്തിക്കാനുള്ള ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. മുംബൈ കേന്ദ്രമാക്കി പ്രവത്തിക്കുന്ന ഒരു എൻജിഒയുമായി സഹകരിച്ചാണ് ഇത്.