ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍!

അഫ്ഗാനിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം മതിയാകില്ല പാക്കിസ്ഥാന് ഇന്ത്യയെ മറികടക്കാന്‍.

Last Updated : Sep 23, 2018, 04:45 PM IST
ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍!

ഷ്യ കപ്പില്‍ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും. ഫൈനലില്‍ ഇടം തേടാനാണ് ഇരുടീമും ഇന്നിറങ്ങുന്നത്. 

അതേസമയം, മറ്റൊരു മല്‍സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും. ആദ്യമല്‍സരത്തില്‍ പരാജയപ്പെട്ട ഇരുടീമുകള്‍ക്കും  മല്‍സരം നിര്‍ണായകമാണ്. അഫ്ഗാനിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം മതിയാകില്ല പാക്കിസ്ഥാന് ഇന്ത്യയെ മറികടക്കാന്‍.

കൂടാതെ, കഴിഞ്ഞ മല്‍സരങ്ങളില്‍ പരാജയമായ മുഹമ്മദ് ആമിറിനെയും ഹസന്‍ അലിയെയും മാറ്റി  ഷഹീന്‍ അഫ്രീദിക്കും ജുനൈദ് ഖാനും പാക്കിസ്ഥാന്‍  അവസരം നല്‍കാനും സാധ്യതയുണ്ട്. 

പാക്കിസ്ഥാനെ വിറപ്പിച്ച് കീഴടങ്ങിയ അഫ്ഗാനിസ്ഥാനും ഇന്ത്യയോട് തകര്‍ന്നടിഞ്ഞ ബംഗ്ലാദേശിനും ഇന്നത്തെ മല്‍സരം നിര്‍ണായകമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഫ്ഗാനിസ്ഥാനായിരുന്നു ജയം. വൈകുന്നേരം അഞ്ചുമണിക്കാണ് രണ്ടുമല്‍സരങ്ങളും. 

 

Trending News