ഏഷ്യ കപ്പ്‌: ഇന്ത്യ-പാക് മത്സരം ഇന്ന്

ഏഷ്യ കപ്പില്‍ ആരാധകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഇന്ന്. മത്സരം നടക്കുന്നത് ഇന്ത്യക്കാരുടെയും പാക്കിസ്ഥാൻകാരുടെയും ‘രണ്ടാം വീടായ’ ദുബായിലാണ് എന്നത് തന്നെ ആവേശം ഇരട്ടിയാക്കുമെന്നുറപ്പ്. 

Last Updated : Sep 19, 2018, 11:20 AM IST
ഏഷ്യ കപ്പ്‌: ഇന്ത്യ-പാക് മത്സരം ഇന്ന്

ദുബായ്: ഏഷ്യ കപ്പില്‍ ആരാധകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഇന്ന്. മത്സരം നടക്കുന്നത് ഇന്ത്യക്കാരുടെയും പാക്കിസ്ഥാൻകാരുടെയും ‘രണ്ടാം വീടായ’ ദുബായിലാണ് എന്നത് തന്നെ ആവേശം ഇരട്ടിയാക്കുമെന്നുറപ്പ്. 

കൂടാതെ, പാക്കിസ്ഥാന്‍റെ  മുന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനും കളി കാണാന്‍ ദുബായിലെത്തും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യു.എ.ഇ. സമയം മൂന്നരമണിയ്ക്കാണ് (ഇന്ത്യന്‍ സമയം വൈക്കിട്ട് അഞ്ചിന്) മത്സരം.

1984-ല്‍ പ്രഥമ ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ ആദ്യ കിരീട നേട്ടം. പിന്നീട് അഞ്ചു തവണ ചാമ്പ്യന്മാരായി കപ്പില്‍ മുത്തമിട്ടു. ഏഷ്യ കപ്പില്‍ ഏറ്റവുമധികം കിരീടം ചൂടുന്ന ടീമെന്ന റെക്കോഡും ഇന്ത്യയ്ക്ക്  സ്വന്ത൦. 

ഏഷ്യ കപ്പില്‍ ഇരുടീമുകളും ഇതുവരെ 12 തവണ മുഖാമുഖം വന്നു, ഇതില്‍ ആറെണ്ണത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ പാക്കിസ്ഥാനൊപ്പം അഞ്ച് വിജയമുണ്ട്. ഒരു മത്സരം മഴമൂലം മുടങ്ങി. 

2017ലെ ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇരു ടീമുകളും ഇതാദ്യമായാണ് മുഖാമുഖം എത്തുന്നത്. തിരക്ക് കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണിയോടെ തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കും. കനത്ത സുരക്ഷയും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, അമ്പാടി റായിഡു, മനീഷ് പാണ്ഡെ, കേദാര്‍ യാദവ്, എം.എസ്.ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്രചാഹല്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഷാര്‍ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്

പാക് ടീം: സർഫ്രാസ് അഹ്മദ് (ക്യാപ്റ്റൻ–വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, ഇമാമുൽ ഹഖ്, ബാബർ അസം, ഷാൻ മസൂദ്, ശുഐബ് മാലിക്, ഹാരിസ് സൊഹൈൽ, ഷദബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഹസൻ അലി, ജുനൈദ് ഖാൻ, ഉസ്മാൻ ഖാൻ, ഷഹീൻ അഫ്രീദി, ആസിഫ് അലി, മുഹമ്മദ് ആമിർ

Trending News