Asia Cup 2023 : ചീട്ടുകൊട്ടാരമായി പാകിസ്താൻ; ഏഷ്യ കപ്പിൽ ഇന്ത്യക്ക് കൂറ്റൻ ജയം

India vs Pakistan Asia Cup 2023 : പാകിസ്താന്റെ ഇന്നിങ്സ് 128 റൺസിന് അവസാനിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 11, 2023, 11:24 PM IST
  • പാകിസ്താന്റെ ഇന്നിങ്സ് 128 റൺസിന് അവസാനിച്ചു
  • കുൽദീപ് യാദവിന് അഞ്ച് വിക്കറ്റ് നേട്ടം
Asia Cup 2023 : ചീട്ടുകൊട്ടാരമായി പാകിസ്താൻ; ഏഷ്യ കപ്പിൽ ഇന്ത്യക്ക് കൂറ്റൻ ജയം

ഏഷ്യ കപ്പിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ. രോഹിത് ശർമയും സംഘവും ഉയർത്തിയ 357 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിന്റെ മുമ്പിൽ തകർന്നടിയുകയായിരുന്നു പാക് പട. 357 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ പാകിസ്താന്റെ ഇന്നിങ്സ് 128 റൺസിന് അവസാനിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടവുമായി ചൈന ആം സ്പിന്നർ കുൽദീപ് യാദവ് പാകിസ്താൻ ബാറ്റർമാരെ കറക്കി വീഴ്ത്തുകയായിരുന്നു. 228 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താനെതിരെ നേടുന്ന ഏറ്റവും വലിയ ജയമാണിത്. ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ ഒന്നാമതെത്തി.

മഴയെ തുടർന്ന് റിസർവ് ദിനത്തിൽ മത്സരം തുടർന്ന ഇന്ത്യ വിരാട് കോലിയുടെ കെ.എൽ രാഹുലിന്റെ സെഞ്ചുറി ഇന്നിങ്സുകളുടെ ബലത്തിൽ 356 റൺസെടുക്കുകയായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് അടിസ്ഥാനം നൽകിയ ഇന്ത്യയുടെ ഇന്നിങ്സിലൂടെ കോലിയും രാഹുലും ചേർന്ന് പാകിസ്താനെതിരെ കൂറ്റൻ വിജയലക്ഷ്യം ഒരുക്കുകയായിരുന്നു. വളരെ കണക്കുകൂട്ടലോടെ ബാറ്റ് വീശിയ കോലിയും രാഹുലും ഒരു ഘട്ടത്തിൽ പോലും പാക് ബൗളർമാർക്ക് മേൽക്കൈ നൽകിയില്ല. മെല്ലെ തുടങ്ങിയ കോലി കൃത്യമായ ഇടവേളകളിൽ ​ഗിയർ മാറ്റി വേ​ഗം കൂട്ടി. മറുഭാ​ഗത്ത് പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ രാഹുൽ സ്വപ്നതുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. 

ALSO READ : Shubman Gill: ഏകദിന റാങ്കിംഗില്‍ കുതിച്ചു കയറി ശുഭ്മാന്‍ ഗില്‍; ബാബര്‍ അസമിന് കടുത്ത വെല്ലുവിളി

പേസർ ഹാരിസ് റൗഫ് പരിക്കേറ്റ് പുറത്തുപോയത് പാകിസ്താനെ പ്രതിരോധത്തിലാക്കി. മഴ വീണ്ടും വില്ലനാകാനുള്ള സാധ്യത മുന്നിൽ കണ്ട കോഹ്ലിയും രാഹുലും കൃത്യമായി റൺ റേറ്റ് ഉയർത്തി. ഇരുവരും അർധ സെഞ്ച്വറി പിന്നിട്ടതോടെ സ്കോറിം​ഗിന് വേ​ഗം കൂടി. ബൗളർമാരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. തിരിച്ചുവരവ് ​ഗംഭീരമാക്കിയ രാഹുലാണ് ആദ്യം സെഞ്ച്വറി പൂർത്തിയാക്കിയത്. 106 പന്തിൽ 12 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 111 റൺസുമായി രാഹുൽ പുറത്താകാതെ നിന്നു. 94 പന്തിൽ 9 ബൗണ്ടറികളും 3 സിക്സറുകളും പറത്തിയ കോഹ്ലി 122 റൺസുമായി പുറത്താകാതെ നിന്നു. ഏകദിനത്തിൽ അതിവേ​ഗം 13,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി. കരിയറിലെ 47-ാം സെഞ്ച്വറിയാണ് കോലി ഇന്ന് പൂർത്തിയാക്കിയത്. കൊളംബോയിൽ അവസാനം കളിച്ച 4 മത്സരങ്ങളിലും കോഹ്ലി സെഞ്ച്വറി നേടി എന്ന സവിശേഷതയുമുണ്ട്.

മറുപടി ബാറ്റിങ്ങിനറങ്ങിയ പാകിസ്താൻ അക്ഷരാർഥത്തിൽ ഇന്ത്യ ബോളിങ്ങിന് മുമ്പിൽ സ്തംഭിച്ച് പോകുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലേക്ക് തിരികെയെത്തിയ ജസ്പ്രിത് ബുമ്ര വീണ്ടും തന്റെ തീപാറും പന്തുകളെറിഞ്ഞ് പാകിസ്താനെ ഞെട്ടിച്ചു. കുൽദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ പാകിസ്താൻ ഇന്ത്യക്ക് മുമ്പിൽ അടിയറ പറയുകയായിരുന്നു. പേസർ താരങ്ങളായ നസീം ഷായും ഹാരിസ് റൌഫും പരിക്കേറ്റ് കളം വിടുകയും ചെയ്തു. ഇന്ത്യക്കായി ഷാർദുൽ താക്കൂറും ഹാർദിക് പാണ്ഡ്യയും ഒരോ വിക്കറ്റുകൾ വീഴ്ത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News