ധാക്ക: ഏഷ്യ കപ്പ് ഹോക്കിയുടെ ഫൈനലില്‍ മികച്ച തുടക്കം കുറിച്ച് ഇന്ത്യ. കളിയുടെ മൂന്നാം മിനിറ്റില്‍ മലേഷ്യയുടെ ഗോള്‍ വല കുലുക്കി ഇന്ത്യ ആദ്യ ഗോള്‍ നേടി. 29-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി ഇന്ത്യ മലേഷ്യക്കെതിരെ വ്യക്തമായ ലീഡ് നേടി.
എസ്.വി സുനിലും രമണ്‍ദീപ് സിംഗും ചേര്‍ന്നാണ് ഇന്ത്യക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. രണ്ടാമത്തെ ഗോള്‍ പിറന്നത് ലളിത് ഉപാധ്യയുടെ കൈക്കരുത്തിലും. കളിയുടെ ആദ്യ പകുതി കഴിയുമ്പോള്‍ മലേഷ്യയ്ക്കെതിരെ ശക്തമായ നിലയിലാണ് ഇന്ത്യ.
ധാക്കയിലെ മൗലാന ഭസനി ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 2003ലും 2007ലും ഏഷ്യ കപ്പ് കിരീടം നേടിയ ഇന്ത്യ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ന് കളിയ്ക്കുന്നത്.
HT! A fantastic 1st half for India as they have a two-goal cushion heading into the break.#HeroAsiaCup #INDvMAS pic.twitter.com/jIcsqBEqhG
— Hockey India (@TheHockeyIndia) October 22, 2017