Melbourne : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് നൊവാക്ക് ജോക്കോവിച്ചിന് (Novak Djokovic) ഓസ്‌ട്രേലിയ (Australia) വിസ നിഷേധിച്ചു. ഓസ്‌ട്രേലിയൻ ഓപ്പണിന് വേണ്ടിയാണ് ടെന്നീസ് താരം ഓസ്‌ട്രേലിയയിൽ എത്തിയത്. വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് 15 മണിക്കൂറോളം താരത്തെ വിമാനത്താവളത്തിൽ തടഞ്ഞ് വെക്കുകയും ചെയ്തു.
ഈ മാസം 17 മുതലാണ് ഓസ്‌ട്രേലിയൻ ഓപ്പണിന് തുടക്കമാകുന്നത്. ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിനും എടുക്കണമെന്ന് നിര്ബന്ധമാക്കിയിട്ടുണ്ട്. അതെ സമയം ആരോഗ്യ പ്രശ്‍നങ്ങൾ മുളം വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്ക് ഇളവ് നൽകുമെന്നും അറിയിച്ചിരുന്നു.
ALSO READ: ATK Mohun Bagan | ATK മോഹൻ ബാഗാന്റെ പേരിൽ നിന്ന് ATK നീക്കം ചെയ്യും; പുതിയ നീക്കവുമായി RPSG ഗ്രൂപ്പ്
വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്ക് നൽകിയ ഇളവ് തനിക്കും ലഭിച്ചുവെന്ന് അറിയിച്ചാണ് ലോക ഒന്നാം നമ്പർ ടെന്നീസ് താരം ഓസ്‌ട്രേലിയയിൽ എത്തിയത്. ഇന്നലെ ഉച്ചയോടെയാണ് നൊവാക്ക് മെൽബണിലെ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ജോക്കോവിച്ചിനെ സുരക്ഷാ സേന തടയുകയായിരുന്നു.
ALSO READ: IND vs SA | പുജാരയുടെയും രഹാനയുടെ ക്രിക്കറ്റ് ഭാവിക്ക് ഇനി ഒരു ഇന്നിങ്സ് ആയുസ് മാത്രം: സുനിൽ ഗവാസ്കർ
ജോക്കോവിച്ചിനോട് ഓസ്ട്രേലിയ കാണിച്ചത് അപമര്യാദയാണെന്ന് അറിയിച്ച് കൊണ്ട് സെർബിയ പ്രതികരിച്ചിരുന്നു. എന്നാൽ നിയമം എല്ലാവര്ക്കും ബാധകമെന്നും ആർക്കും ഇളവ് നൽകാൻ സാധിക്കില്ലെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്ര സ്കോട്ട് മോറിസൺ മറുപടിയും നൽകിയിരുന്നു.
വിമാനത്താവളത്തിൽ തടഞ്ഞ് വെച്ച ജോക്കോവിച്ചിനെ ഹോട്ടലിലേക്ക് മാറ്റി. കോവിഡ് രോഗബാധ രൂക്ഷമായ സാഹചര്യത്തിൽ ആർക്കും ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. താരത്തെ ഇന്ന് തന്നെ തിരികെ സെർബിയയിലേക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ താരം തീരുമാനിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്ന് ജോക്കോവിച്ചിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...