തോറ്റ ക്ഷീണം: ബയേണ്‍ താരങ്ങൾ ബിയര്‍ ഫെസ്റ്റിൽ!

16 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ഈ ഒക്ടോബര്‍ ഫെസ്റ്റ്. 

Sneha Aniyan | Updated: Oct 10, 2018, 01:04 PM IST
തോറ്റ ക്ഷീണം: ബയേണ്‍ താരങ്ങൾ ബിയര്‍ ഫെസ്റ്റിൽ!

ബുന്ദസ് ലീഗയില്‍  ഗ്ലാഡ്ബാക്കിനോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റ ബയേണ്‍ താരങ്ങൾ ബിയര്‍ ഫെസ്റ്റിൽ. 

കളിയാരവങ്ങള്‍ക്ക് വിശ്രമം നല്‍കിയ താരങ്ങള്‍ കുടുംബത്തോടൊപ്പമാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയത്. 

ബവേറിയന്‍ ശൈലിയില്‍ വസ്ത്രമണിഞ്ഞാണ് മ്യൂണിക്കില്‍ നടന്ന ബിയര്‍ ഫെസ്റ്റിവാലില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ബിയര്‍ ഫെസ്റ്റിവലാണിത്. 

 

ബിയര്‍ ഗ്ലാസുംകള്‍ കയ്യിലേന്തി ആഘോഷിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.  

ബവേറിയന്‍ രാജകുമാരന്‍ ലുഡ്‌വിഗിന്‍റെയും സാക്സോണിലെ രാജകുമാരി തെരേസിന്‍റെയും വിവാഹവാര്‍ഷികത്തോടനുബന്ധിച്ചാണ് ബിയര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 16 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷമാണ് ഈ ഒക്ടോബര്‍ ഫെസ്റ്റ്.