ഇസ്താംബൂൾ : 5000ത്തോളം പേരുടെ ജീവൻ പൊലിഞ്ഞ തുർക്കിയിലെ ഭൂകമ്പത്തിൽ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അത്സുവിനെ കാണാതായി. നേരത്തെ മുൻ ചെൽസി, ന്യു കാസിൽ യുണൈറ്റഡ് താരത്തെ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അത്സുവിനായിട്ടുള്ള തിരച്ചിൽ തുടരുകയാണെന്ന് തർക്കിഷ് ക്ലബ് ഹതായ്സ്പോർ പ്രസിഡന്റ് ലട്ട്ഫു സവാസ് പ്രസ്താവനയിലൂടെ അറിയിച്ചു. 2022 സെപ്റ്റംബറിലാണ് ഘാന താരം തർക്കിഷ് ക്ലബിനൊപ്പം ചേരുന്നത്. അത്സുവിനെ കൂടാതെ ഹതായ്സ്പോർ ക്ലബിന്റെ ഡയറക്ടർ താനേർ സാവുത്തിനെയും ഭൂകമ്പത്തിൽ കണാതായിയിട്ടുണ്ടെന്ന് ടീമിന്റെ വക്താവ് അറിയിച്ചു.
ഫെബ്രുവരി ആറിന് ഹതായ്സ്പോറിന് വേണ്ടി വിജയ ഗോൾ നേടിയതിന് പിന്നാലെയാണ് ഭൂകമ്പത്തിൽ അത്സുവിനെ കാണാതാകുന്നത്. കസംപാസയ്ക്കെതിരെയുള്ള മത്സരത്തിൽ ഇഞ്ചുറി സമയത്ത് ഘാനയുടെ വിങ് താരം നേടിയ ഗോളിലാണ് ഹതായ്സ്പോർ 1-0ത്തിന് ജയിക്കുന്നത്. അന്ന് രാത്രിയിലാണ് തൂർക്കിയുടെ സിറിയൻ അതിർത്തിയിൽ റെക്ടർ സ്കെയിലിൽ 7.8 തീവ്രതയിൽ ഭൂകമ്പമുണ്ടാകുന്നത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ രണ്ട് ഭൂകമ്പം കൂടി തർക്കിയിൽ ഉണ്ടാകുകയും ചെയ്തു.
ALSO READ : Turkey Earthquake: തുർക്കിയിൽ നോക്കിനിൽക്കെ നിലംപൊത്തി കൂറ്റൻ കെട്ടിടം..! വീഡിയോ
Important win for the team
Happy to be on the scoresheet @hatayspor pic.twitter.com/eMhlS0JGWr— Christian Atsu (@ChristianAtsu20) February 5, 2023
31കാരനായ ഘാന താരം അന്റോണിയോ കോന്റെയുടെ കാലത്താണ് ചെൽസി ടീമിലെത്തുന്നത്. പോർച്ചുഗീസ് ക്ലബായി എഫ് സി പോർട്ടുയിലൂടെ യൂറോപ്യൻ ക്ലബിൽ 2011ൽ കരിയർ ആരംഭിച്ച താരം 2013ലാണ് ചെൽസിയിൽ എത്തുന്നത്. തുടർന്ന് എവർട്ടൺ, ബേർണമൗത്ത്, ന്യു കാസിൽ യുണൈറ്റഡ് ക്ലബുകൾക്ക് വേണ്ടി പന്തി തട്ടി. 2016-17 സീസണിൽ ന്യു കാസിലിന് പ്രമീയർ ലീഗിൽ നിലനിർത്തിയ ടീമിലെ പ്രധാന താരമായിരുന്നു അത്സു. ശേഷം കഴിഞ്ഞ സീസണിൽ സൗദി അറേബ്യൻ ലീഗിലേക്കും, ഈ കഴിഞ്ഞ സെപ്റ്റംബറിൽ തുർക്കിഷ് ലീഗിലേക്ക് അത്സു കൂടുമാറി.
2019ലാണ് അത്സു ഘാന ദേശീയ ഫുട്ബോൾ ടീമിന് വേണ്ടി അവസാനം പന്ത് തട്ടിയത്. എന്നിരുന്നാലും താരം ഇതുവരെ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. ക്രിസ്റ്റ്യൻ അത്സവിനും തുർക്കിൽ ഭൂകമ്പത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടി പ്രാർഥിക്കുന്നു. പോസിറ്റീവായ ഒരു വാർത്ത് കേൾക്കാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നുയെന്ന് ന്യുകാസിൽ യുണൈറ്റഡും ഘാന ഫുട്ബോൾ അസോസിയേഷനും ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...