കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ ; ഗുരുരാജ പൂജാരി വെങ്കലം നേടി

285 കിലോ ഉയർത്തിയ മലേഷ്യയുടെ അസ്‌നിൽ ബിൻ ബിഡിൻ മുഹമ്മദിനാണ് സ്വർണം

Written by - Zee Malayalam News Desk | Last Updated : Jul 31, 2022, 06:23 AM IST
  • സ്‌നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 151 കിലോയും ഉയർത്തി
  • ആകെ 269 കിലോ ഉയർത്തിയാണ് വെങ്കലമെഡൽ നേടിയത്
  • സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ 115 കിലോ ഉയർത്തിയ ഗുരുരാജ രണ്ടാം ശ്രമത്തിൽ 118 കിലോ ഉയർത്തി
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ ; ഗുരുരാജ പൂജാരി വെങ്കലം നേടി

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ ഭാരോദ്വഹനം 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലം നേടി. 
സ്‌നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 151 കിലോയും ഉയർത്തിയ താരം ആകെ 269 കിലോ ഉയർത്തിയാണ് വെങ്കലമെഡൽ നേടിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ 115 കിലോ ഉയർത്തിയ ഗുരുരാജ രണ്ടാം ശ്രമത്തിൽ 118 കിലോ ഉയർത്തി. 120 കിലോ ഉയർത്താനുള്ള മൂന്നാം ശ്രമം പാഴായി. 

സ്‌നാച്ച് അവസാനിക്കുമ്പോൾ താരം നാലാമതായിരുന്നു. ക്ലീൻ ആൻഡ് ജർക്കിൽ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് താരം വെങ്കലമെഡൽ ഉറപ്പിച്ചത്. ക്ലീൻ ആൻഡ് ജർക്കിൽ ആദ്യ ശ്രമത്തിൽ 144 കിലോയും രണ്ടാം ശ്രമത്തിൽ 148 കിലോയും ഉയർത്തിയ ഗുരുരാജ മൂന്നാം ശ്രമത്തിൽ 151 കിലോ ഉയർത്തി. 

285 കിലോ ഉയർത്തിയ മലേഷ്യയുടെ അസ്‌നിൽ ബിൻ ബിഡിൻ മുഹമ്മദിനാണ് സ്വർണം. പാപ്പുവ ന്യൂ ഗിനിയയുടെ മൊറിയ ബാരു വെള്ളി നേടി. നേരത്തെ ഭാരോദ്വഹനം 55 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ സാങ്കേത് മഹാദേവ് സാഗർ വെള്ളി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News