കോപ്പ അമേരിക്ക: പരാഗ്വയെ തകര്‍ത്ത് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലില്‍

ശതാബ്ദി കോപ്പ അമേരിക്കയില്‍ പരാഗ്വയെ തകര്‍ത്ത് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാഗ്വയെ മലര്‍ത്തിയടിച്ചാണ് കൊളംബിയയുടെ ജയം. തുടര്‍ച്ചയായി രണ്ടാം ജയത്തോടെയാണ് കൊളംബിയ ക്വാര്‍ട്ടറിലെത്തുന്നത്.

Last Updated : Jun 8, 2016, 08:26 PM IST
കോപ്പ അമേരിക്ക: പരാഗ്വയെ തകര്‍ത്ത് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലില്‍

ചിക്കാഗോ: ശതാബ്ദി കോപ്പ അമേരിക്കയില്‍ പരാഗ്വയെ തകര്‍ത്ത് കൊളംബിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാഗ്വയെ മലര്‍ത്തിയടിച്ചാണ് കൊളംബിയയുടെ ജയം. തുടര്‍ച്ചയായി രണ്ടാം ജയത്തോടെയാണ് കൊളംബിയ ക്വാര്‍ട്ടറിലെത്തുന്നത്.

12ാം മിനിറ്റില്‍ ഹെഡറിലൂടെ കൊളംബിയയുടെ കാര്‍ലോസ് ബക്കയാണ് ആദ്യ ഗോള്‍ നേടിയത്. 30ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസിലൂടെ കൊളംബിയ ലീഡുയര്‍ത്തി (2-0). 71ാം മിനിറ്റില്‍ വിക്റ്റര്‍ അയാളയാണ് പരാഗ്വയുടെ ആശ്വാസ ഗോള്‍ നേടിയത് (2-1). കോപ്പയില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമാണ് കൊളംബിയ. ഒരു സമനിലയും ഒരു തോല്‍വിയുമായി 1 പോയിന്റാണ് പരാഗ്വേക്കുള്ളത്. 81ാം മിനിറ്റില്‍ പരാഗ്വേയുടെ ഓസ്‌കാര്‍ റൊമാരോക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ പിന്നീട് 10 പേരുമായാണ് പരാഗ്വേ കളിച്ചത്.

Trending News