Qatar World Cup 2022 : ലോകകപ്പിൽ പങ്കെടുക്കാൻ വരുന്ന എല്ലാവർക്കും വാക്സിനേഷൻ ഉറപ്പാക്കുമെന്ന് ഖത്തർ, ലക്ഷ്യം കോവിഡ് മുക്തമായ ലോകകപ്പ്

പൂർണമായും കോവിഡ് മുക്തമായ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ ഈ പദ്ധതിക്ക് തയ്യറെടുക്കുന്നതെന്ന ഖത്തർ അറിയിക്കകയും ചെയ്തു. അത് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്ന് ഖത്തർ വിദേശകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽത്താനി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 17, 2021, 02:26 PM IST
  • പൂർണമായും കോവിഡ് മുക്തമായ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ ഈ പദ്ധതിക്ക് തയ്യറെടുക്കുന്നതെന്ന ഖത്തർ അറിയിക്കകയും ചെയ്തു.
  • അത് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്ന് ഖത്തർ വിദേശകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽത്താനി പറഞ്ഞു.
  • ഖത്തറിലേക്കുള്ള വിമാനയാത്രകൾ ഉൾപ്പെടെ വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കും.
  • 2022 നവംബറിലാണ് ഖത്തർ ലോകകപ്പിന് കൊടിയേറുന്നത്. ഡിസംബർ 18നാണ് ഫൈനൽ.
Qatar World Cup 2022 : ലോകകപ്പിൽ പങ്കെടുക്കാൻ വരുന്ന എല്ലാവർക്കും വാക്സിനേഷൻ ഉറപ്പാക്കുമെന്ന് ഖത്തർ, ലക്ഷ്യം കോവിഡ് മുക്തമായ ലോകകപ്പ്

Doha : Qatar World Cup 2022 ൽ പങ്കെടുക്കാൻ വരുന്ന എല്ലാവർക്കും Covid Vaccination ഉറപ്പാക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം (Qatar External Affairs Ministry) അറിയിച്ചു. ഇന്ത്യ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹതരണത്തോടെ ദോഹയിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്​ദുറഹ്മാൻ അൽത്താനിയാണ് ഇക്കാര്യം വിവരിച്ചത്.

ALSO READ : Kerala Assembly Election 2021 : ജയിച്ചാൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫുട്ബോൾ ലോകകപ്പ് നേരിട്ട് കാണിക്കും, വ്യത്യസ്ത വഗ്ദാനവുമായി കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥി

പൂർണമായും കോവിഡ് മുക്തമായ ലോകകപ്പ് എന്ന ലക്ഷ്യത്തോടെ ഈ പദ്ധതിക്ക് തയ്യറെടുക്കുന്നതെന്ന ഖത്തർ അറിയിക്കകയും ചെയ്തു. അത് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്ന് ഖത്തർ വിദേശകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽത്താനി പറഞ്ഞു. ഇതിനായി ഖത്തറിലേക്കുള്ള വിമാനയാത്രകൾ ഉൾപ്പെടെ വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കും.

ALSO READ : സൗദി-ഖത്തര്‍ വിമാന സര്‍വീസ് നാളെ മുതല്‍

ലോകകപ്പിൽ കാണികളായി വരുന്നവർക്കെല്ലാം വാക്സിനേഷൻ ഉറപ്പ് വരുത്താന്നതിനായി വാക്സിൻ നിർമാതാക്കളും ചർച്ച നടത്തുകയാണെന്ന് ഖത്തർ അറിയിച്ചു. അത് എല്ലാവ‌രിലേക്കും എങ്ങനെ എത്തിക്കുക എന്നതാണ് പ്രാരംഭ ചർച്ച. 

നേരത്തെ ഖത്തിൽ വെച്ച് നടന്ന് മോട്ടോ ജിപി 2021 ടൂർണമെന്റിൽ പങ്കെടുത്ത എല്ലാവർക്കും വാക്സിനേഷൻ നൽകിയിരുന്നു. അഞ്ചാഴ്ചത്തോളം ബയോ ബബിളിൽ ഉണ്ടായിരുന്നു മത്സരത്തിൽ പങ്കെടുക്കാൻ വന്ന താരങ്ങളും സംഘാടകരും വാക്സിൻ സ്വീകരിച്ചിരുന്നു. 

ALSO READ :  2022 ലോകകപ്പിനായി സ്റ്റേഡിയം ഒരുങ്ങി; ഉത്ഘാടനം മെയ്‌ മാസത്തില്‍

ഖത്തർ ലോകകപ്പിന് ഇനി 584 ദിവസം കൂടിയാണുള്ളത്. 2022 നവംബറിലാണ് ഖത്തർ ലോകകപ്പിന് കൊടിയേറുന്നത്. ഡിസംബർ 18നാണ് ഫൈനൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News