ബെംഗളൂരു : ലോകകപ്പിന്റെ തുടക്കത്തെ തകർച്ചയിൽ കരകയറാൻ ഓസ്ട്രേലിയ ഇന്ന് പാകിസ്താനെതിരെ ഇറങ്ങും. ഇന്ത്യക്കെതിരെ നേരിട്ട തോൽവിക്ക് ഒരു മറുപടി നൽകാനാണ് പാക് സംഘം ഇന്ന് കംഗാരുക്കൾക്കെതിരെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങുക. മത്സരത്തിൽ ടോസ് നേടിയ പാകിസ്താനെ ഓസീസിനെതിരെ ആദ്യ പന്തെറിയും.
ആദ്യ രണ്ട് മത്സരങ്ങളുടെ തോൽവിക്ക് ശേഷം ശ്രീലങ്കയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കംഗാരുക്കൾ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുക. എന്നാലും സ്ഥിരത പാലിക്കാത്ത ഓസീസ് ബാറ്റിങ് നിര ആരാധകരിൽ ആശങ്ക ഉയർത്തുകയാണ്. ഇതുവരെ ഒരു വലിയ സ്കോർ ബോർഡ് ഉയർത്താൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചിട്ടില്ല. ഏഴ് ബാറ്റർമാരെ അണിനിരത്തിയാണ് ഓസീസ് തങ്ങളുടെ ബാറ്റിങ്ങിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നത്. ലങ്കയ്ക്കെതിരെ ഇറങ്ങിയ അതേ സംഘമാണ് ഇന്ന് പാകിസ്താനെതിരെ ഇറങ്ങുക.
മറിച്ച് പാകിസ്താനെ വലയ്ക്കുന്നത് തങ്ങളുടെ തീപാറും ബോളിങ് നിരയുടെ ശൗര്യമില്ലായ്മയാണ്. കൂടുതൽ റൺസ് വഴങ്ങുന്നതാണ് പാക് ബോളറുമാർ നേരിടുന്ന പ്രധാന പ്രശ്നം. മികച്ച ബോളിങ് നിരയുടെ ടൂർണമെന്റിലെ നിലവിലെ പ്രകടനം ശരാശരിക്കും താഴെയാണ്. ഫോമിലുള്ള മുഹമ്മദ് റിസ്വാനാണ് പാകിസ്താനുള്ള ഏക ആശ്വാസം.
ഓസ്ട്രേലിയയുടെ പ്ലേയിങ് ഇലവൻ - ഡേവിഡ് വാണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷെയ്ൻ, ജോഷ് ഇങ്ഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, മാക്കസ് സ്റ്റയിനിസ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ആഡം സാംപ, ജോഷ് ഹെസ്സെൽവുഡ്
പാകിസ്താന്റെ പ്ലേയിങ് ഇലവൻ - അബുദ്ദള്ള ഷെഫീഖ്, ഇമാം-ഉൾ-ഹഖ്, ബാബർ അസം, മഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസ്മാൻ മിർ, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.