കൊൽക്കത്ത : ലോകകപ്പിൽ വീണ്ടും അടിത്തട്ടിലെ പോരാട്ടം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ നെതർലാൻഡ്സും ബംഗ്ലാദേശും തമ്മിലാണ് ഇന്ന് ഏറ്റമുട്ടുക. കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ടോസ് നേടി ഡച്ച് ടീം ബംഗ്ലേദശിനെതിരെ ബാറ്റിങ് തിരഞ്ഞെടുത്തു. ഇരു ടീമുകളും ടൂർണമെന്റിൽ ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കാൻ സാധിച്ചിട്ടുള്ളത്. ദുർബ്ബലരായ ഡച്ച് ടീമിനെതിരെ ജയം നേടി പോയിന്റ് പട്ടികയിൽ മുന്നേറാനാണ് ബംഗ്ലാദേശ് ശ്രമിക്കാൻ ഒരുങ്ങുന്നത്. അതേസമയം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിട്ടുള്ള നെതർലാൻഡ്സിനെ അങ്ങനെ നിസാരവൽക്കരിക്കാനും സാധിക്കില്ല.
ക്യാപ്റ്റനെ മധ്യനിരയും ആശ്രയിച്ചാണ് നെതർലാൻഡ്സിന്റെ ബാറ്റിങ് പ്രകടനം. മുന്നേറ്റ നിര സ്കോർ ബോർഡിന് ഒരു മികച്ച അടിത്തറ നൽകാത്തത് ഡച്ച് ടീമിന്റെ ആകെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ബോളിങ്ങിൽ മികവാണ് നെതർലാൻഡ്സിന്റെ പ്ലസ് പോയിന്റ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ദയനീയ പ്രകടനം കാഴ്ചവെച്ചത് ഡച്ച് ബോളർമാരുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം.
ALSO READ : Aus vs NZ: കീവീസിനെ പഞ്ഞിക്കിട്ട് ഓസീസ്; കൂറ്റന്‍ സ്‌കോര്‍, ട്രാവിസ് ഹെഡിന് സെഞ്ച്വറി
മറിച്ച് ബംഗ്ലാദേശാകട്ടെ ഈ ടൂർണമെന്റിൽ ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത സ്ഥിതിയിലാണ്. അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചതല്ലാതെ ലോകകപ്പിൽ ഒരു പ്രകടനം ബംഗ്ലാദേശിൽ നിന്നുമുണ്ടായിട്ടില്ല. രണ്ട് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബംഗ്ലദേശ്. രണ്ട് പോയിന്റുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഡച്ച് ടീം
നെതർലാൻഡ്സിന്റെ പ്ലേയിങ് ഇലവൻ - വിക്രംജിത് സിങ്, മാക്സ് ഒ'ഡോവ്ഡ്, വെസ്ലി ബാറേസി, കോളി ആക്കെർമൻ, സ്കോട്ട് എഡ്വേർഡ്സ്, ബാസ് ഡി ലീഡ്, സൈബ്രാൻഡ് എങ്കെബ്രെച്ച്, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, ആര്യൻ ദത്ത്, പോൾ വാൻ മീക്കേരൻ
ബംഗ്ലാദേശിന്റെ പ്ലേയിങ് ഇലവൻ - തൻസിദ് ഹസൻ, ലിട്ടൺ ദാസ്, നജ്മുൾ ഹൊസ്സൈൻ ഷാന്റോ, ഷക്കിബ് അൽ ഹസൻ, മുഷിഫിഖുർ റഹീം, മഹ്മുദ്ദുള്ള, മെഹിദ് ഹസൻ, മെഹെദി ഹസൻ, ടസ്കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.