പുകഞ്ഞ കൊള്ളി പുറത്ത്? റെയ്നയുടെയും ഹര്‍ഭജന്‍റെയും കരാര്‍ CSK റദ്ദാക്കിയേക്കും

ഈ സീസണ്‍ കഴിയുന്നതോടെ ഇരുവരുടെയും കരാര്‍ പൂര്‍ത്തിയാകുമായിരുന്നു.

Written by - Sneha Aniyan | Last Updated : Oct 2, 2020, 03:46 PM IST
  • 2018ലാണ് ഇരുവരും CSKയുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടത്.
  • കരാര്‍ പ്രകാരം 11 കോടി രൂപയാണ് റെയ്നയുടെ ഒരു വര്‍ഷത്തെ പ്രതിഫലം.
 പുകഞ്ഞ കൊള്ളി പുറത്ത്? റെയ്നയുടെയും ഹര്‍ഭജന്‍റെയും കരാര്‍ CSK റദ്ദാക്കിയേക്കും

ദുബായ്: IPL 2020 പതിമൂന്നാം സീസണില്‍ നിന്നും വിട്ടുനില്‍ക്കുന്ന സുരേഷ് റെയ്നയുടെയും ഹര്‍ഭജന്‍ സിംഗിന്‍റെയും കരാറുകള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പിന്മാറുന്നതായി ഇരുവരും അറിയിച്ചിരുന്നു.

ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വെബ്‌ ലിസ്റ്റില്‍ നിന്നും സുരേഷ് റെയ്നയുടെയും ഹര്‍ഭജന്‍ സിംഗി(Harbhajan Singh)ന്‍റെയും പേരുകള്‍ നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താരങ്ങളുടെ കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട് വരുന്നത്.  ഇതുപ്രകാരം ഇരുവര്‍ക്കും ഈ സീസണിലെ പ്രതിഫലം ലഭിക്കില്ല. 2018ലാണ് ഇരുവരും CSKയുമായി മൂന്നു വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടത്.

ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor‍; തിരുത്തി Gautam Gambhir

കരാര്‍ പ്രകാരം 11 കോടി രൂപയാണ് റെയ്ന(Suresh Raina)യുടെ ഒരു വര്‍ഷത്തെ പ്രതിഫലം. രണ്ടു കോടിയായിരുന്നു ഹര്‍ഭജന്റെ പ്രതിഫലം. മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് മാത്രം പ്രതിഫലം നല്‍കിയാല്‍ മതിയെന്നും ഇല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലെന്നും ചെന്നൈ സൂപ്പര്‍ കിംഗ്സ് CEO കാശി വിശ്വനാഥന്‍ പറഞ്ഞു.

ALSO READ | IPL 2020: രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഈ സീസണ്‍ കഴിയുന്നതോടെ ഇരുവരുടെയും കരാര്‍ പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍, ഫ്രാഞ്ചൈസി കരാര്‍ റദ്ദാക്കിയാതോടെ രണ്ടു താരങ്ങളും ഔദ്യോഗികമായി ചെന്നൈ സൂപ്പര്‍ കിംഗ്സി(Chennai Super Kings)ന്റെ ഭാഗമല്ലാതെയായി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇരുവരും IPL പതിമൂന്നാം സീസണില്‍ നിന്നും പിന്മാറിയത്.

ALSO READ | 'സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തത്തില്‍ അത്ഭുതം' -ഇതിഹാസ താരം ഷെയ്ന്‍ വോണ്‍

അടുത്ത വര്‍ഷത്തെ IPL ലേലത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ഇരു താരങ്ങളുടെയും മടങ്ങിവരവ് പ്രയാസകരമാകും. നിലവില്‍ IPL പോയിന്‍റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എട്ടാം സ്ഥാനത്താണ്. മുംബൈ ഇന്ത്യന്‍സി(Mumbai Indians)നെതിരായ ഒരു മത്സര൦ മാത്രമാണ് ടീം വിജയിച്ചത്.

Trending News