'സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തത്തില്‍ അത്ഭുതം' -ഇതിഹാസ താരം ഷെയ്ന്‍ വോണ്‍

IPL 2020 പതിമൂന്നാം സീസണില്‍ കിംഗ്സ് XI പഞ്ചാബിനെ തകര്‍ത്ത് വിജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറെ സഹായിച്ചത് മലയാളി താരം സഞ്ജുവിന്‍റെ പ്രകടനമാണെന്ന് നിസംശയം പറയാം. ഇന്നലെ നടന്ന മത്സരത്തില്‍  42 പന്തിൽ 4 ഫോറും 7 സിക്സും ചേർത്ത് 85 റണ്‍സാണ് സഞ്ജു നേടിയത്.

Written by - Sneha Aniyan | Last Updated : Sep 28, 2020, 01:26 PM IST
  • ഇത്രയും വര്‍ഷത്തെ കരിയറിനിടെ താന്‍ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് സഞ്ജുവെന്ന് വോണ്‍.
  • ''അസാമാന്യ പ്രതിഭയുള്ള സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നില്ല എന്നറിയുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നു.''
'സഞ്ജു ഇന്ത്യയ്ക്ക് വേണ്ടി കളിക്കാത്തത്തില്‍ അത്ഭുതം' -ഇതിഹാസ താരം ഷെയ്ന്‍ വോണ്‍

IPL 2020 പതിമൂന്നാം സീസണില്‍ കിംഗ്സ് XI പഞ്ചാബിനെ തകര്‍ത്ത് വിജയം നേടാന്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറെ സഹായിച്ചത് മലയാളി താരം സഞ്ജുവിന്‍റെ പ്രകടനമാണെന്ന് നിസംശയം പറയാം. ഇന്നലെ നടന്ന മത്സരത്തില്‍  42 പന്തിൽ 4 ഫോറും 7 സിക്സും ചേർത്ത് 85 റണ്‍സാണ് സഞ്ജു നേടിയത്.

IPL 2020: പഞ്ചാബിന്റെ പഞ്ച് വീണു; റൺമല കീഴടക്കി രാജസ്ഥാൻ

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മികച്ച പ്രകടന൦ കാഴ്ച വച്ച സഞ്ജുവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royalsമുന്‍ ക്യാപ്റ്റനും ബ്രാന്‍ഡ്‌ അംബാസഡറുമായ ഷെയ്ന്‍ വോണ്‍ . 

രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇന്‍സ്റ്റഗ്രാം ലൈവ് സെക്ഷനില്‍ പങ്കെടുക്കുന്നതിനിടെയാണ് വോണ്‍ (Shane Warne) സഞ്ജുവിനെ കുറിച്ച് സംസാരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി നിരവധി സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള താരമാണ് സഞ്ജുവെന്നും ഇത്രയും വര്‍ഷത്തെ കരിയറിനിടെ താന്‍ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് സഞ്ജുവെന്നും വോണ്‍ പറയുന്നു.

വിക്കറ്റിനും റണ്‍സിനും അനുസരിച്ച് തൂക്കം; ആര്‍ച്ചറിന് ഈ അത്ഭുത മാല നല്‍കിയതാര്?

അസാമാന്യ പ്രതിഭയുള്ള സഞ്ജു (Sanju Samson) ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നില്ല എന്നറിയുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നാണ് വോണ്‍ പറയുന്നത്. എല്ലാത്തരം ഷോട്ടുകളും കളിക്കാനും ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തിളങ്ങാനും സഞ്ജുവിന് സാധിക്കുമെന്ന് വോണ്‍ പറയുന്നു. കൂടാതെ, സഞ്ജു ഈ ഫോമില്‍ തുടര്‍ന്നാല്‍ രാജസ്ഥാന്‍ ഇത്തവണ രാജസ്ഥാന്‍ IPL കിരീട൦ നേടുമെന്നും വോണ്‍ വ്യക്തമാക്കി.

'അനുഷ്ക ബോള്‍ ചെയ്തു'; ഇതിലെന്താണ് സ്ത്രീവിരുദ്ധത? വിശദീകരണവുമായി Sunil Gavaskar

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ട്വന്‍റി 20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള സഞ്ജു ഇത്തവണത്തെ IPL പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിന്‍റെ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുമെന്നും വോണ്‍ വ്യക്തമാക്കി. 2008 ല്‍ ആദ്യമായി IPL കിരീടം സ്വന്തമാക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകന്‍ വോണായിരുന്നു.

ഇന്നലെ കിംഗ്സ് ഇലവന്‍ പഞ്ചാബ് (Kings XI Punjab) ഉയര്‍ത്തിയ 223 എന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സ് 19.3 ഓവറില്‍ 226 റണ്‍സ് അടിച്ചുകൂട്ടി മത്സര൦ പിടിച്ചെടുക്കുകയായിരുന്നു.  IPL-ല്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും അര്‍ദ്ധ സെഞ്ചുറി നേടിയ സഞ്ജു രണ്ടു മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടുകയും ചെയ്തിരുന്നു.

Trending News