viral video: ക്രിക്കറ്റ് മാത്രമല്ല ഡാൻസും കളിക്കാനറിയം...

ടിക്ക് ടോക്ക് വീഡിയോയും ലൈവ് ചാറ്റുമൊക്കെയായി കൊറോണക്കാലം വീട്ടില്‍ അടിച്ചു പൊളിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍.  

Last Updated : Apr 30, 2020, 05:23 PM IST
viral video: ക്രിക്കറ്റ് മാത്രമല്ല ഡാൻസും കളിക്കാനറിയം...

കോറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് lock down പ്രഖ്യാപിച്ചതോടെ കായിക താരങ്ങളും സിനിമാ താരങ്ങളും എന്തിന് സാധാരണ മനുഷ്യർവരെ വീടുകളിൽ തന്നെയാണ് സമയം ചെലവഴിക്കുന്നത്. 

ഇവരെല്ലാം വീടുകളിൽ പല മാർഗങ്ങളിലൂടെയാണ് സമയം ചെലവഴിക്കുന്നത്.   ഇത്തരത്തില്‍ ടിക്ക് ടോക്ക് വീഡിയോയും ലൈവ് ചാറ്റുമൊക്കെയായി കൊറോണക്കാലം വീട്ടില്‍ അടിച്ചു പൊളിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍.

കുടുംബത്തോടൊപ്പമാണ് അദ്ദേഹം ടിക്ക് ടോക്ക് വീഡിയോകള്‍ ചെയ്യുന്നത്. ഭാര്യയും മകളുമൊത്തുള്ള അദ്ദേഹത്തിന്റെ മിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്.   ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ സിനിമയായ അല വൈകുന്ദപുരമുലു എന്ന സിനിമയിലെ 'ബുട്ടബൊമ്മ ബുട്ടബൊമ്മ' എന്ന ഗാനത്തിന് ചുവടുവെയ്ക്കുന്ന വാര്‍ണറിനേയും ഭാര്യ കാന്‍ഡൈസ് വാര്‍ണറിനേയുമാണ് വീഡിയോയില്‍ കാണുന്നത്. മകള്‍ ഇവി മേ ഇവര്‍ക്ക് പിന്നിലൂടെ ഓടിക്കളിക്കുന്നത് വീഡിയോയില്‍ കാണാം.  

വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായിരിക്കുകയാണ്. 

വീഡിയോ കാണാം: 

 

 
 
 
 

 
 
 
 
 
 
 
 
 

It’s tiktok time #buttabomma get out of your comfort zone people lol @candywarner1

A post shared by David Warner (@davidwarner31) on

 

Trending News